ദുബൈ: എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾ, യൂനിവേഴ്സിറ്റികൾ, നഴ്സറികൾ എന്നിവക്ക് യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് മൂ ന്ന് ദിവസത്തെ തുടർച്ചയായ അവധി ലഭി ക്കും. ദേശീയ ദിനമായ ശനിയാഴ്ച കൂടാതെ ഞായറാഴ്ചയും തിങ്കളാഴ്ചയും അവധി ലഭി ക്കും. ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന വിജ്ഞാന, മാനവ വിഭവശേഷി വകുപ്പ് (കെ.എച്ച്.ഡി.എ) സാമൂ ഹിക മാധ്യമമായ ‘എക്സി’ലൂടെയാണ് ഇ ക്കാര്യമറിയിച്ചത്. അതോടൊപ്പം ഡിസംബർ ഒന്ന് വെള്ളിയാഴ്ച വിദൂരപഠനമായിരിക്കുമെ ന്നും അറിയിച്ചിട്ടുണ്ട്. ഓൺലൈൻ പഠനമാ യതിനാൽ വെള്ളിയാഴ്ചയും കുട്ടികൾ സ്കൂ ളിൽ പോകേണ്ടിവരില്ല.മറ്റു ചില എമിറേറ്റുകളിലെ സ്കൂളുകളിലും മൂന്ന് ദിവസം അവധി ലഭിക്കുമെന്നാണ് പ്രതീ ക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് മൂന്ന് ദിവസ ത്തെ അവധി മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദിനമായ ഡിസം ബർ രണ്ട് മുതൽ നാല് വരെയാണ് അവധി. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ അവധി ലഭിക്കുന്നതോടെ അഞ്ചാം തീയതിയാണ് പിന്നീട് ഓഫിസുകൾ പ്രവർത്തിക്കുക.
Comments are closed.