യു.എ.ഇ.യിലേക്ക് തത്സമയ വിസാസൗകര്യം പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻ

ദുബായ് : ചില വിഭാഗം ഇന്ത്യക്കാർക്ക് യു.എ.ഇ.യിലേക്ക് തത്സമയ വിസാസൗകര്യം പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻ.

ആറുമാസം കാലാവധിയുള്ള അമേരിക്കൻവിസ ഉള്ളവർക്കും യൂറോപ്യൻ യൂണിയനിലെയോ ബ്രിട്ടനിലെയോ റെസിഡൻസി പെർമിറ്റ് ഉള്ളവർക്കുമാണ് സൗകര്യം ലഭിക്കുക. ഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്നതാകും വിസയെന്ന് എമിറേറ്റ്സ് എയർലൈൻ വ്യക്തമാക്കി.

ദുബായ് വിസ പ്രോസസിങ് സെന്റർ നൽകുന്ന 14 ദിവസത്തെ പ്രീ അപ്രൂവ്ഡ് ഓൺ അറൈവൽ വിസയാണ് നൽകുക. ദുബായ് വിമാനത്താവളത്തിൽ എത്തിയാൽ വരിനിൽക്കാതെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ ഇത് സഹായിക്കും.

അതേസമയം, ആർക്കെല്ലാം വിസ നൽകണം എന്ന കാര്യത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) ആയിരിക്കും അന്തിമ തീരുമാനം എടുക്കുക. എയർലൈനിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി യു.എ.ഇ. വിസയ്ക്ക് അപേക്ഷിക്കാമെന്നും എമിറേറ്റ്സ് അറിയിച്ചു.

Comments are closed.