യുഎഇയിൽ 15 കഴിഞ്ഞാൽ ട്യൂഷനെടുക്കാം; പെർമിറ്റിന് അപേക്ഷ ക്ഷണിച്ചു

ദുബായ് : രാജ്യത്തു 15 വയസ്സ് തികഞ്ഞവർക്ക് സ്വകാര്യ ട്യൂഷൻ എടുക്കാൻ അനുമതി. സ്‌കൂൾ വിദ്യാർഥികൾക്ക് പാർട്ടൈം ജോലിയായി ട്യൂഷന് പെർമിറ്റ് എടുക്കുന്നതിന് മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം അനുമതി നൽകി. പെർമിറ്റിന് അപേക്ഷിക്കുന്നവർക്കു കാലാവധിയുള്ള വീസ ഉണ്ടാകണം. കോളജ് വിദ്യാർഥികൾക്കും ട്യൂഷൻ എടുക്കാം. അതേസമയം, പാർട് ടൈം വീസക്കാർ ഈ ജോലിക്ക് അപേക്ഷിക്കരുത്.

അപേക്ഷ മന്ത്രാലയ വെബ്സൈറ്റിലൂടെയും ആപ്പ് വഴിയും നൽകാം. അനുബന്ധ രേഖകളും അപേക്ഷയും സൂക്ഷ്മപരിശോധന നടത്തിയ ശേഷം വിദ്യാഭ്യാസ മന്ത്രാലയമാണ് അന്തിമ അനുമതി നൽകുക. വിദ്യാർഥികൾ,തൊഴിൽരഹിതർ, വിവിധ മേഖലകളിലെ ജീവനക്കാർ,സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ റജിസ്റ്റർ ചെയ്ത അധ്യാപകർ എന്നിവർ മതിയായ രേഖകളോടെ വേണം പെർമിറ്റിന്അപേക്ഷിക്കേണ്ടത്. സ്വകാര്യ ട്യൂഷൻ മേഖലയിലെ അനധികൃത പ്രവണത അവസാനിപ്പിച്ച്വിദ്യാഭ്യാസം നിയമാനുസൃതവും സുരക്ഷിതവുമാക്കാനാണ്പെർമിറ്റ് സംവിധാനം രണ്ട്മന്ത്രാലയങ്ങൾ സംയുക്തമാക്കിയത്.

Comments are closed.