അബുദാബി : യു.എ.ഇ.യിൽ ഗതാഗത നിയമലംഘനങ്ങൾക്കെതിരേ പോലീസ് കർശനനിയമനടപടികൾ സ്വീകരിക്കുന്നു. ജനങ്ങളുടെ ജീവനുംസ്വത്തിനും ഭീഷണിയാകുന്നതരത്തിൽ വാഹനങ്ങളോടിക്കരുതെന്ന് ഡ്രൈവർമാരോട് ആവർത്തിച്ചു. അശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്ക് 800 ദിർഹംപിഴയും നാലുബ്ലാക്ക് പോയിന്റുകളും ചുമത്തും. ഗതാഗതനിയമങ്ങൾ തെറ്റിച്ച് വാഹനമോടിച്ച് അബുദാബിയിൽ അപകടങ്ങളുണ്ടാവുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.
ഇന്റർസെക്ഷനുകളിലും ഗതാഗത സിഗ്നലുകളിലുമുണ്ടായ അപകടങ്ങളുടെ വീഡിയോകളും അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഉപയോഗിക്കുന്നതാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്നാണ് പോലീസ് നിഗമനം. സീബ്രാ രേഖകളിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്കും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റോഡ് മുറിച്ചു കടക്കുന്നതിന് ക്രോസിങ് പോയിന്റുകൾ, നടപ്പാലങ്ങൾ, തുരങ്കങ്ങൾ എന്നിവ ഉപയോഗിക്കണം. നിയമം ലംഘിക്കുന്ന കാൽനടയാത്രക്കാർക്ക് 400 ദിർഹമാണ് പിഴ.
ഇത്തരത്തിൽ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവരും അപകടങ്ങൾക്ക് കാരണക്കാരാകുന്നു. അതേസമയം സീബ്രാ രേഖകളിലൂടെ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ അവസരംനൽകാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും ആറു ബ്ലാക്ക് പോയിന്റുകളുമാണ്ശിക്ഷ.കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണമെന്നാണ് നിർദേശം.
Comments are closed.