അബുദാബി : അൽ അരിഷ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന യു.എ.ഇയുടെ ഫ്ളോട്ടിങ് ഹോസ്പിറ്റലിൽ യുദ്ധത്തിൽ പരിക്കേറ്റ പലസ്തീനികൾക്ക് ചികിത്സ നൽകിത്തുടങ്ങി.
യുദ്ധത്തിൽ തോളെല്ല് ഒടിഞ്ഞ് കൈഞരമ്പുകൾക്ക് കേടുസംഭവിച്ചതിനെതുടർന്ന് കൈകൾ അനക്കമറ്റനിലയിലായിരുന്ന 20-കാരന് ആദ്യ ശസ്ത്രക്രിയ നടത്തി. തുടർന്ന് പരിക്കേറ്റ ഒട്ടേറെപ്പേർക്ക് ചികിത്സനൽകി. ഈജിപ്ഷ്യൻ നഗരമായ അൽ ആരിഷ് തുറമുഖത്ത് നിർത്തിയിട്ടിരിക്കുന്ന ഫ്ളോട്ടിങ് ഹോസ്പിറ്റലിൽ വരുംദിവസങ്ങളിൽ കൂടുതൽ രോഗികൾക്ക് ചികിത്സ നൽകും. അടിയന്തരസാഹചര്യങ്ങളിൽ ഉപയോഗിക്കാനായി ഇവിടെ ഒരു ഹെലിപാഡും മറൈൻ ബോട്ടും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഫ്ളോട്ടിങ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ഫലാഹ് അൽ മഹ്‌മൂദ് പറഞ്ഞു.
100 മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും 100 കിടക്കകളുമാണ് ഫ്ളോട്ടിങ് ഹോസ്പിറ്റലിലുള്ളത്. കപ്പൽ പുനർനിർമിച്ചാണ് ഹോസ്പിറ്റലാക്കിയത്. കൂടാതെ പ്രത്യേക ഓപ്പറേഷൻ റൂമുകൾ, തീവ്രപരിചരണ സൗകര്യങ്ങൾ, ലബോറട്ടറി, ഫാർമസി, മെഡിക്കൽ വെയർഹൗസുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ഹെൽത്ത് കെയർ ടീമിൽ അനസ്തേഷ്യ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, നഴ്സിങ്, എമർജൻസി കെയർ എന്നിവയുൾപ്പെടെ സ്പെഷ്യാലിറ്റികളുണ്ട്. അബുദാബി ഖലീഫ തുറമുഖത്തുനിന്നാണ് കപ്പൽ പുറപ്പെട്ട് അൽ അരിഷ് തീരത്തെത്തിയത്. അബുദാബി ആരോഗ്യവകുപ്പിന്റെയും അബുദാബി തുറമുഖ ഗ്രൂപ്പിന്റെയും പങ്കാളിത്തത്തോടെയാണ് കപ്പൽ പുനർനിർമിച്ച് ആശുപത്രിയുടെ സജ്ജീകരണങ്ങൾ ഒരുക്കിയത്. യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്
Comments are closed.