അബൂദബി: യു.എ.ഇ. ടൂര്‍ മെന്‍സ് സൈക്ലിങ് മത്സരം നടക്കുന്നതിനാല്‍ അബൂദബിയില്‍ റോഡുകള്‍ അടച്ചിടുമെന്ന് സംയോജിത ഗതാഗതകേന്ദ്രം അറിയിച്ചു. സൈക്ലിങ് മത്സരത്തിന്റെ ആറാംഘട്ടമായ അല്‍ദാര്‍ ഘട്ടം നടക്കുന്നതിനാലാണ് ഉച്ചക്ക് ഒന്നു മുതല്‍ വൈകീട്ട് 4.30വരെ റോഡുകള്‍ അടച്ചിടുന്നത്. സഅദിയാത്ത് ഐലന്‍ഡിലെ ലൂറേ അബൂദബിയില്‍നിന്ന് തുടങ്ങി അബൂദബി ബ്രേക്ക് വാട്ടറിലാണ് മത്സരം സമാപിക്കുക.
ഗതാഗതതടസ്സം കണക്കിലെടുത്ത് ഡ്രൈവര്‍മാര്‍ നേരത്തേതന്നെ തങ്ങളുടെ യാത്ര ആരംഭിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. 17 ഘട്ടങ്ങളിലായാണ് റോഡ് അടച്ചിടുന്നത്. ഉച്ചക്ക് ഒന്നു മുതല്‍ 1.15 വരെയാണ് ആദ്യഘട്ട അടച്ചിടല്‍. 1.15 മുതല്‍ 1.35 വരെ രണ്ടാം ഘട്ടവും 1.35 മുതല്‍ 1.40 വരെ മൂന്നാം ഘട്ടവും 1.40 മുതല്‍ 1.45 വരെ നാലാം ഘട്ടവും 1.45 മുതല്‍ 2 വരെ അഞ്ചാംഘട്ടവും അടച്ചിടും.
രണ്ടു മുതല്‍ 2.15 വരെയാണ് ആറാംഘട്ടം. 2.15 മുതല്‍ 2.30 വരെ ഏഴാം ഘട്ടവും 2.30 മുതല്‍ 2.45 വരെ എട്ടാം ഘട്ടവും 2.45 മുതല്‍ 2.50 വരെ ഒന്നാംഘട്ടവും 2.50 മുതല്‍ 3 വരെ പത്താംഘട്ടവും അടച്ചിടലുണ്ടാവും.
3 മുതല്‍ 3.10 വരെയാണ് പതിനൊന്നാം ഘട്ടം. 3.10 മുതല്‍ 3.20 വരെ പന്ത്രണ്ടാം ഘട്ടവും 3.20 മുതല്‍ 3.30 വരെ പതിമൂന്നാം ഘട്ടവും 3.30 മുതല്‍ 3.40 വരെ പതിനാലാം ഘട്ടവും 3.40 മുതല്‍ 3.45വരെ പതിനഞ്ചാം ഘട്ടവും 3.45 മുതല്‍ 4.10 വരെ പതിനാറാം ഘട്ടവും 4.10 മുതല്‍ 4.30 വരെ പതിനേഴാം ഘട്ടവും റോഡ് അടച്ചിടും. 138 കിലോമീറ്ററാണ് മത്സരദൂരം.
Comments are closed.