രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില റാസൽഖൈമയിലെ ജബൽ ജെയ്സിൽ.

ദുബായ് : രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില ഇന്നലെ രേഖപ്പെടുത്തി. റാസൽഖൈമയിലെ ജബൽ ജെയ്സിൽ 2.4 ഡിഗ്രി സെൽഷ്യസാണ് ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞു താപനില. ഫുജൈറയിലെ മെബ്രേ മലനിരകളിൽ 5.2 ഡിഗ്രിയും റാസൽഖൈമയിലെ തന്നെ ജബൽ അൽ റഹ്ബയിൽ 5.5 ഡിഗ്രിയും രേഖപ്പെടുത്തി.

മഴ സാധ്യത പറഞ്ഞിരുന്നതിനാൽ ഇന്നലെ അൽഐൻ മേഖലയിലെ വാഹനങ്ങൾ മൂടാൻ കട്ടിയുള്ള തുണികളും കാർഡ്ബോർഡുകളും വാഹന ഉടമകൾ നൽകിയിരുന്നു. കഴിഞ്ഞ ആഴ്ചയിലെ ആലിപ്പഴ വർഷത്തിൽ വാഹനങ്ങൾക്ക് വ്യാപക നാശമുണ്ടായ സാഹചര്യത്തിലാണ് ഇന്നലെ വാഹനങ്ങൾക്ക് കട്ടിത്തുണിയും കാർഡ്ബോർഡും ഒരുക്കിയത്.

Comments are closed.