ദുബായ് രാജ്യത്തെ ആകാശം ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്‌ഥാ കേന്ദ്രം( എൻഎംസി- നാഷനൽ സെൻ്റർ ഓഫ് മെറ്റീരിയോളജി) അറിയിച്ചു. ചില പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. ഇത് മഴയ്ക്ക് കാരണമായേക്കാവുന്ന സംവഹന മേഘങ്ങൾ രൂപപ്പെടാൻ വഴിയൊരുക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും.
രാജ്യത്ത് താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 29 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 30 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും. എങ്കിലും അബുദാബിയിൽ 21 ഡിഗ്രി സെൽഷ്യസും ദുബായിൽ 19 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 12 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം. ഇന്ന് രാത്രിയിലും ബുധനാഴ്‌ച രാവിലെയും ഈർപ്പം അനുഭവപ്പെടും. ചില ഉൾ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
Comments are closed.