ദുബായ് : ‘ബില്യൺ മീൽസ് എൻഡോവ്‌മെന്റ്’ ടവറിന്റെ രൂപരേഖ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പരിശോധിച്ചു.
80 കോടി ദിർഹം ചെലവിൽ ശൈഖ് സായിദ് റോഡിലാണ് ടവർ നിർമിക്കുക. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് ഭക്ഷണമെത്തിക്കുന്നതിന് ആവശ്യമായ സംഭാവനകൾ വർധിപ്പിക്കാനുള്ള വൺ ബില്യൺ മീൽസ് പദ്ധതിയുടെ ഭാഗമാണിത്. പദ്ധതി അവലോകനം ചെയ്തതിന് ശേഷം വൺ ബില്യൺ മീൽസ് എൻഡോവ്‌മെന്റ് ട്രസ്റ്റീ ബോർഡ് അംഗങ്ങളുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്‌സിന്റെ കീഴിലുള്ള ഏറ്റവും പുതിയ പദ്ധതികളും നിക്ഷേപ ആശയങ്ങളും അദ്ദേഹം വിശകലനം ചെയ്തു. എൻഡോവ്‌മെന്റ് ആസ്തികൾ വർധിപ്പിക്കാനുള്ള സുപ്രധാന ചുവടുവെപ്പാണ് ടവർ പദ്ധതിയെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വാസൽ പ്രോപ്പർടീസ് നിർമിക്കുന്ന ടവറിന്റെ രൂപകൽപ്പന, നിലവാരം എന്നിവയെക്കുറിച്ച് അധികൃതർ വിശദീകരിച്ചു
Comments are closed.