ലോകത്തിലെ ഏറ്റവും സമ്പന്ന സമൂഹമായി മാറുകയാണ് ലക്ഷ്യം: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം

ദുബായ് യുഎഇ യൂണിയന്റെ വാർഷികം രാജ്യത്തിന്റെ വർത്തമാനകാലത്തെ അതിന്റെ ഭൂതകാലവുമായി ബന്ധിപ്പിക്കാനുള്ള അവസരമാണെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. യുഎഇയുടെ 52-ാമത് യൂണിയൻ ദിനത്തോടനുബന്ധിച്ച്, രാഷ്ട്രം കൈവരിച്ച എല്ലാ നേട്ടങ്ങളിലും പുരോഗതിയിലും അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മ‌രണ പ്രകടമാണ്. ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിനൊപ്പം ശ്രേഷ്ഠമായ ലക്ഷ്യങ്ങളും സദ്ഗുണങ്ങളും കൊണ്ട് അടയാളപ്പെടുത്തി യൂണിയന് ഉറച്ച അടിത്തറ പാകി.കൂടാതെ സമഗ്രമായ വികസനത്തിന്റെ യാത്ര ആരംഭിക്കുകയും ചെയ്തു. പ്രസിഡന്റ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ മികച്ച ഭാവിയിലേയ്ക്കുള്ള കുതിപ്പ് തുടരുന്നു.

യുഎഇ ശതാബ്ദി 2071’ന്റെയും യുഎഇ 2031′ എന്ന പദ്ധതിയുടേയും ദർശനത്തിൽ നിന്ന് ലോകത്തെ ഏറ്റവും സമ്പന്നമായ സമൂഹമായി മാറാനുള്ള പ്രചോദനം ഉൾക്കൊണ്ടു. പുതിയ സമ്പദ്വ്യവസ്ഥയുടെ ആഗോള കേന്ദ്രം, രാജ്യാന്തര സഹകരണത്തിന്റെ ഏറ്റവും പ്രമുഖ പിന്തുണക്കാരൻ, ഏറ്റവും മുൻപേ ഗമിക്കുന്ന സർക്കാർ സംവിധാനം എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മന്ത്രാലയങ്ങളും പ്രത്യേക സ്‌ഥാപനങ്ങളും പുനഃക്രമീകരിക്കേണ്ടതും തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ വഴക്കവും കാര്യക്ഷമതയും പ്രദാനം ചെയ്യുന്നതിനുള്ള നിയമനിർമ്മാണങ്ങൾ വികസിപ്പിച്ചെടുക്കേണ്ടതും ആവശ്യമാണ്. കൂടാതെ എക്കാലത്തെയും മാറ്റങ്ങളുമായി മുന്നോട്ട് പോകാനുള്ള ശേഷി വർധിപ്പിക്കുകയും ചെയ്യുന്നതായി ഷെയ്ഖ് മുഹമ്മദ് വിശദീകരിച്ചു.

മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ സംഭാവന, മാനവ വികസനം, നേരിട്ടുള്ള ദുബായുടെ സമ്പദവ്യവസഥയുടെ സംഭാവന, മാനവ വികസനം, നേരിട്ടുള്ള വിദേശ നിക്ഷേപവും പ്രതിഭകളെ ആകർഷിക്കലും, വിനോദസഞ്ചാരം, സജീവമായ ജീവിതശൈലി, പാരിസ്‌ഥിതിക പ്രകടനം, സർക്കാർ, ഡിജിറ്റൽ, ലോജിസ്റ്റിക്കൽ പ്രകടനം തുടങ്ങിയ രാജ്യാന്തര വികസനത്തിലും മത്സരക്ഷമതാ സൂചകങ്ങളിലും സർക്കാരിലുള്ള വിശ്വാസത്തിന്റെ കാര്യത്തിലും യുഎഇ സുപ്രധാന പുരോഗതി കൈവരിച്ചു. രാജ്യത്തിന്റെ വികസന പ്രക്രിയയ്ക്ക് തലമുറകളായി നേതൃത്വം നൽകിയ യുഎഇയുടെ ദേശീയ കേഡറുകളെ ഷെയ്ഖ് മുഹമ്മദ് പ്രശംസിച്ചു.യുഎഇ യുടെ സമ്പദ്വ്യവസ്‌ഥയുടെ ഫലപ്രദമായ ചാലകനാകാനുള്ള യാത്ര തുടരുന്ന യുവാക്കളിലും അവരുടെ കഴിവുകളിലും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 52-ാമത് യൂണിയൻ ദിനത്തിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും സുപ്രീം കൗൺസിലിനും എമിറേറ്റ്സ് ഭരണാധികാരികൾക്കും യുഎഇയിലെ പൗരന്മാർക്കും പ്രവാസികൾക്കും അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. സർക്കാർ മേഖലയിലെ കേഡർമാർക്കും സായുധ സേന, സുരക്ഷാ ഏജൻസികൾ, സിവിൽ പ്രൊട്ടക്ഷൻ ഏജൻസികൾ എന്നിവയിലെ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിച്ചു. ഇവരെല്ലാം യൂണിയന്റെ ആത്മാവും വർത്തമാനവും ഭാവിയുമാണെന്നും കൂട്ടിച്ചേർത്തു.

Comments are closed.