ദുബായ് : താമസക്കാരിൽ ജീവിതശൈലി രോഗങ്ങൾ കണ്ടെത്താനുള്ള കാമ്പയിൻ ഫലപ്രദമെന്ന് എമിറേറ്റ്‌സ് ഹെൽത്ത് സർവീസസ് (ഇ.എച്ച്.എസ്.) അധികൃതർ അറിയിച്ചു. ഡിസംബർ 11 മുതൽ ഈ മാസം 11 വരെ നടത്തിയ കാമ്പയിൻ 12,018 പേർക്ക് പ്രയോജനപ്പെട്ടു. ഉയർന്ന രക്താതിമർദം, പ്രമേഹം, കൊളസ്‌ട്രോൾ, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ കണ്ടെത്താനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ജീവിതനിലവാരവും പ്രോത്സാഹിപ്പിക്കാനും സാമൂഹിക ക്ഷേമം വർധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കാനും സമയോചിതമായി ആരോഗ്യ പരിശോധനകൾ നടത്താൻ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
Comments are closed.