ദുബായ്: കഴിഞ്ഞ വർഷം ദുബായിൽ വാഹനമിടിച്ച് എട്ട് പേർ മരിച്ചതായി പൊലീസ് അറിയിച്ചു. 44,000 ത്തോളം പേർ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡിന് കുറുകെ കടക്കുമ്പോൾ പിടിക്കപ്പെട്ടു. 2023 ൽ ദുബായ് റോഡുകളിൽ 320 ട്രാഫിക് അപകടങ്ങൾ രേഖപ്പെടുത്തിയതായും 339 പേർക്ക് പരുക്കേറ്റതായും ദുബായ് പൊലീസിലെ ജനറൽ ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു. 320 വാഹനാപകടങ്ങളാണ് 2023ൽ ദുബായ് റോഡുകളിൽ രേഖപ്പെടുത്തിയത്. 339 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ വർഷം ഉണ്ടായ വാഹനാപകടങ്ങളിൽ 320 പേർക്ക് ഗുരുതരവും 155 എണ്ണം മിതമായതും 151 പേർക്ക് നിസ്സാരവുമായ പരുക്കുകളേറ്റു.
സുരക്ഷിതമല്ലാത്ത രീതികൾക്കെതിരെയുള്ള പ്രചാരണം ശക്തമാക്കി റോഡിലെ അപകടങ്ങളുടെയും മരണങ്ങളുടെയും നിരക്ക് കുറയ്ക്കാനുള്ള പദ്ധതികൾ ദുബായ് പൊലീസ് അവതരിപ്പിച്ചു. കാൽനടയാത്രക്കാരുടെ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താൻ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് നിയുക്ത സ്ഥലങ്ങളിൽ നിന്ന് റോഡിന് കുറുകെ കടക്കുന്ന അപകടകരമായ രീതി.
നിയമവിരുദ്ധമായ പ്രദേശങ്ങളിൽ റോഡിന് കുറുകെ കടന്നതിന് 43,817 പേർക്ക് പിഴ നൽകിയിട്ടുണ്ടെന്ന് കഴിഞ്ഞ വർഷത്തെ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. എമിറേറ്റിലെ റോഡുകൾ ഏറ്റവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനും ജീവനും സ്വത്തും സംരക്ഷിക്കാനുമുള്ള ദുബായ് പൊലീസിൻ്റെ പ്രയത്നം തുടരും. അനുവദിക്കാത്ത സ്ഥലങ്ങളിൽ ക്രമരഹിതമായി കാൽനടക്കാർ കടന്നുപോകുന്നത് നിയമം നിരോധിക്കുന്നുണ്ടെന്ന് ശക്തമാക്കുമെന്ന് പൊലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗമുള്ള ഹൈവേകളിലൂടെയോ റോഡുകളിലൂടെയോ കാൽനടയാത്രക്കാർ കടന്നുപോകുന്നത് നിയമം വിലക്കുന്നുണ്ടെന്ന് മേജർ ജനറൽ അൽ മസ്റൂയി ചൂണ്ടിക്കാട്ടി. ഉൾപ്രദേശത്തെ റോഡുകളിൽ എല്ലാ കാൽനടയാത്രക്കാർക്കും നിയുക്ത സ്ഥലങ്ങൾ ഉപയോഗിച്ച് ക്രോസ് ചെയ്യാം. കാൽനടയാത്രക്കാർക്കായി നിശ്ചയിച്ചിട്ടുള്ള നടപ്പാലങ്ങളും തുരങ്കങ്ങളും ഉപയോഗിക്കണം.
Comments are closed.