യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് ഉമ്മുൽഖുവൈനിൽ ട്രാഫിക് പിഴയിൽ 50% ഇളവ്

യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഉമ്മുൽഖുവൈൻ എമിറേറ്റിലെ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.

നവംബർ ഒന്ന് വരെയുള്ള ഗതാഗത പിഴകൾക്ക് ഇളവുണ്ടാകും. ഡിസംബർ ഒന്ന് മുതൽ ജനുവരി ഏഴ് വരെ പിഴയടക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. റാസൽഖൈമയിൽ പൊതുപിഴകൾക്കും 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Comments are closed.