ഷാർജ : എമിറേറ്റിലെ മ്യൂസിയങ്ങളിൽ അടുത്ത ഞായറാഴ്ചവരെ സൗജന്യമായി പ്രവേശിക്കാമെന്ന് ഷാർജ മ്യൂസിയം അതോറിറ്റി (എസ്.എം.എ.) അധികൃതർ അറിയിച്ചു. ഷാർജ ഫോർട്ട് (അൽ ഹിസ്ൻ), ഷാർജ കലിഗ്രഫി മ്യൂസിയം, ബൈത്ത് അൽ നബൂദ, ഹിസ്ൻ ഖോർഫക്കാൻ എന്നീ മ്യൂസിയങ്ങളിലാണ് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുള്ളത്.
എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലായി ‘മ്യൂസിയംസ് എക്സ്പ്രസ്’ എന്ന മൊബൈൽ മ്യൂസിയവും അവതരിപ്പിക്കും.
എമിറേറ്റിന്റെ ചരിത്രം, പൈതൃകം എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ ശില്പശാലകളും വിവിധ മ്യൂസിയങ്ങളിലായി സംഘടിപ്പിക്കും.
ശനി മുതൽ വ്യാഴം വരെ രാവിലെ എട്ടുമണി മുതൽ രാത്രി എട്ടു മണിവരെയും വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെയും മ്യൂസിയങ്ങൾ സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് എസ്.എം.എ.യുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.
Comments are closed.