ശക്തമായ മഴ: ഷാർജയിൽ 61 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
ഷാർജ : മഴക്കെടുതിയിൽ ഷാർജയിൽ 61 ഇമിറാത്തി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി ഷാർജ ഹൗസിങ് ഡിപ്പാർട്ട്മെന്റ് അധികൃതർ അറിയിച്ചു. രണ്ടുദിവസം മുൻപ് പെയ്ത മഴയിൽ കിഴക്കൻമേഖലകളിലാണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. നാല് ഹോട്ടലുകളിലായാണ് കുടുംബങ്ങൾക്ക് താത്കാലിക താമസസൗകര്യമൊരുക്കിയത്.
മാറ്റിപ്പാർപ്പിച്ച 61 കുടുംബങ്ങളിൽ 56 കുടുംബങ്ങൾക്ക് കൽബ നഗരത്തിലും മൂന്ന് കുടുംബങ്ങൾക്ക് ദിബ്ബ അൽ ഹിസ്നിലും രണ്ടു കുടുംബങ്ങൾക്ക് ഖോർഫക്കാനിലുമാണ് താമസസൗകര്യമൊരുക്കിയത്. മഴക്കെടുതിബാധിച്ച പ്രദേശങ്ങൾ ഷാർജ ഹൗസിങ് ഡിപ്പാർട്ട്മെന്റിനുകീഴിലുള്ള സാങ്കേതിക സമിതി പരിശോധിച്ചു. തകർന്നവീടുകളടക്കമുള്ള നാശനഷ്ടങ്ങളും വിലയിരുത്തി.
കേടുപാടുകൾസംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ കുടുംബങ്ങളെ താത്കാലിക താമസയിടങ്ങളിൽ പാർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
Comments are closed.