അബുദാബി : വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ റോബോട്ടുകളെ ഉപയോഗിക്കുമെന്ന് അഡ്നോക് ഡിസ്ട്രിബ്യൂഷൻ അധികൃതർ അറിയിച്ചു. യു.എ.ഇ. ഇന്നൊവേഷൻ മാസാചരണത്തിന്റെ ഭാഗമായാണ് പുതിയപ്രഖ്യാപനം. വേനൽക്കാലത്ത് റോബോട്ട് പ്രവർത്തനക്ഷമമാകും. സ്റ്റേഷനുകളിലെ ജീവനക്കാരെ പിന്തുണയ്ക്കുന്നതിനും ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും റോബോട്ടുകൾ സഹായകരമാകും.
ഒരു വർഷത്തിലേറെയായുള്ള തയ്യാറെടുപ്പുകൾക്കൊടുവിലാണ് അബുദാബിയിലെ ഇന്ധന സ്റ്റേഷനുകളിൽ റോബോട്ടുകളെ അവതരിപ്പിക്കാനൊരുങ്ങുന്നത്. നിർമിത ബുദ്ധി സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനുള്ള അഡ്നോകിന്റെ പ്രതിബദ്ധതയാണ് പുതിയ തീരുമാനത്തിനുപിന്നിൽ. ഇന്ധനം നിറയ്ക്കുന്ന റോബോട്ട്.
Comments are closed.