റാസൽഖൈമ: കേസ് അന്വേഷണത്തിനും ര ക്ഷാ പ്രവർത്തനത്തിനും ഉപയോഗിക്കുന്ന, നൂതന സാങ്കേതിക വിദ്യകൾ സംവിധാനിച്ച വാഹനം സ്വന്തമാക്കി റാക് ആഭ്യന്തര മന്ത്രാലയം.
സെർച്ച് ആൻഡ് റസ്‌ക്യൂ രംഗത്തെ പ്രവ ർത്തനങ്ങൾക്ക് വേഗത്തിൽ ഫലം ലഭിക്കാൻ ആധുനിക സ്മാർട്ട് സ്പെസിഫിക്കേഷനുക ളിലുള്ള വാഹനം സഹായിക്കുമെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അൽവാൻ അൽ നുഐമി പറഞ്ഞു. മലവെള്ളപ്പാച്ചിൽ അടക്കമുള്ള പ്രകൃതിക്ഷോഭങ്ങളുടെ അടിയ ന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകാൻ പുതിയ വാഹന ത്തിന് കഴിയും.വെള്ളപ്പൊക്കങ്ങളിൽപ്പെടുന്ന വാഹനങ്ങളെ രക്ഷിച്ചെടുക്കാനും പർവത-മരുഭൂമി-താഴ്വാര പ്രദേശങ്ങളിൽ തിരച്ചിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാനും വാഹനത്തിലുള്ള സംവിധാനങ്ങൾ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിവിധ വകുപ്പ് മേധാവി കളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യ ത്തിൽ സ്മാർട്ട് വാഹനം റാക് പൊലീസ് മേ ധാവി അലി അബ്ദുല്ല പൊലീസ് പട്രോൾ വകുപ്പിന് കൈമാറി.
Comments are closed.