റാസൽഖൈമയിൽ വാണിജ്യ ലൈസൻസ് പുതുക്കാ൯ നിരക്കിളവ്

റാസൽഖൈമ: ദക്ഷിണ മേഖലയിലെ ചെറു കിട ഇടത്തരം സംരംഭങ്ങളുടെ (എസ്.എം. ഇ) വാണിജ്യ ലൈസൻസ് പുതുക്കുന്നതിന് 25 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് റാസ ൽഖൈമ. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിൻ സഖർ ആൽ ഖാസിമി യുടെ നിർദ്ദേശപ്രകാരമാണ് നടപടി. ശൈഖ് മുഹമ്മദ് ബിൻ സാലിം സ്ട്രീറ്റിലെ അടിസ്ഥാ ന സൗകര്യ വികസന പ്രവർത്തനങ്ങൾ മുൻ നിർത്തി ഈ പ്രദേശത്തെ വാണിജ്യ സ്ഥാപ നങ്ങളുടെ ലൈസൻസ് പുതുക്കുന്നതിൽ 20 ശതമാനം ഇളവ് നൽകാനും ശൈഖ് സഊദ് നിർദേശിച്ചു.

Comments are closed.