ദുബൈ: കഴിഞ്ഞ ദിവസം ദുബൈ, ഷാർജ എമിറേറ്റുകളിലെ വിവിധയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു.
മഴയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പലരും പങ്കുവെച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രികണ്ട കാർമേഘങ്ങൾ മഴക്കുള്ള സാധ്യത വർധിപ്പിച്ചിരുന്നു.
ചിലയിടങ്ങളിൽ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻ.സി.എം) ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിക്കുകയും ചെയ്തു. യു.എ.ഇയിൽ തണുപ്പ് കാലത്തിനൊപ്പം ശക്തമായ മഴ കൂടിയായതോടെ റോഡരികിലും മറ്റും കൂടുതൽ പച്ചപ്പ് പ്രകടമാണ്. പലതരം പക്ഷികളും സീസണിൽ യു.എ.ഇയിലേക്ക് വിരുന്നെത്താറുണ്ട്.
അതേസമയം, ശക്തമായ മഴയിൽ പുറത്തിറങ്ങുമ്പോൾ അധികാരികളുടെ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് എൻ.സി.എം വ്യക്തമാക്കി.
Comments are closed.