ദുബൈ: തെരുവുകളിലും താമസകേന്ദ്രങ്ങളി ലും അഭ്യാസപ്രകടനവും ബഹളവുമുണ്ടാ ക്കിയതായ പരാതിയെ തുടർന്ന് ദുബൈ പൊലീസ് നിരവധി ക്വാഡ് ബൈക്കുകൾ പി ടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണം നട ത്തിയ പൊലീസ് ബൈക്കുകൾ ഉപയോഗിച്ച ത് കുട്ടികളാണെന്ന് കണ്ടെത്തി. നാല് ടയറു ള്ള, ഓഫ് റോഡ് ഡ്രൈവിങ്ങിന് ഉപയോഗി ക്കുന്ന ബൈക്കുകൾ തണുപ്പുകാലത്ത് വ്യാ പകമാകാറുണ്ട്. ഇതാണ് കുട്ടികൾ രാത്രി റോഡുകളിൽ വൻ ശബ്ദത്തോടെ അലക്ഷ്യ മായി ഓടിക്കുന്നത് കണ്ടെത്തിയത്. പൊലീ സ് പട്രോളിങ് സംഘം ഇത്തരം റൈഡർമാ രെ വീട് വരെ പിന്തുടർന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.താമസക്കാർക്ക് പ്രയാസമുണ്ടാക്കുന്ന രീതി യിൽ കുട്ടികൾ ബൈക്കുകൾ ഉപയോഗിക്കു ന്നത് രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ദു ബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ട ർ മേജർ ജന. സൈഫ് മുഹൈർ അൽ മസ്റൂ യി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സാധാര ണ റോഡുകളിൽ ക്വാഡ് ബൈക്കുകൾ ഉപ യോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അ ദ്ദേഹം മുന്നറിയിപ്പ് നൽകി.റോഡിൽനിന്ന് പിടികൂടുന്ന ഇത്തരം ബൈ ക്കുകൾ വിട്ടുകിട്ടാൻ 50,000 ദിർഹം വരെ പി ഴ അടക്കേണ്ടി വരും. മണൽ മേഖലകളിലും സമാന സ്ഥലങ്ങളിലും ഓടിക്കുന്നതിന് രൂപ കൽപന ചെയ്തതാണ് ബൈക്കുകളെന്നും നിയമവിരുദ്ധമായി ഇവ ഉപയോഗിക്കുന്നത് ര ക്ഷിതാക്കൾ കുട്ടികളെ അപകടം ക്ഷണിച്ചു വരുത്തലാണെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.കുട്ടികൾ വരുത്തുന്ന അപകടങ്ങൾക്ക് രക്ഷി താക്കൾ ഉത്തരവാദികളായിരിക്കും. കുട്ടിക ൾക്ക് വേണ്ടി അത്തരം വാഹനങ്ങൾ വാങ്ങി നൽകുന്നത് ഒഴിവാക്കണം. പ്രായവ്യത്യാസ മില്ലാതെ മിക്ക വിനോദ മോട്ടോർസൈക്കിൾ റൈഡർമാരും ശരിയായ ഡ്രൈവിങ് പാലിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നും പ്രസ്താവന കൂട്ടിച്ചേർത്തു. ഇത്തരം നിയമലം ഘനങ്ങൾ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’സേവനം വഴിയോ ‘വി ആർ ഓൾ പൊലീസ്’ എന്ന ഹോട്ട്ലൈനിലേക്ക് 901 നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യാമെന്നും അറിയിച്ചു.
Comments are closed.