ദോഹ: ഖത്തറിൽ പുതിയ വിസയിലെത്തുന്ന പ്രവാസികൾ 30 ദിവസത്തിനുള്ളിൽ റെസിഡൻസി പെർമിറ്റ് (താമസരേഖ) തയാറാക്കണമെന്ന നിർദേശവുമായി ആഭ്യന്തര മന്ത്രാലയം. വീഴ്ചവരുത്തിയാൽ 10,000 റിയാൽ വരെ പിഴയും ചുമത്തുമെന്ന് അധികൃതർ ‘എക്സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിൽ അറിയിക്കുന്നു. തൊഴിലുടമകളും പുതിയ വിസകളിലെത്തുന്ന പ്രവാസികളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
നേരത്തേ, ഖത്തറിലെത്തി 90 ദിവസം വരെ ആർ.പി തയാറാക്കാൻ കാലതാമസം അനുവദിച്ചിരുന്നു. എന്നാൽ, ഇനി അത്രമാത്രം കാലാവധി ലഭിക്കില്ല. ഇവിടെയെത്തി ഒരു മാസം തികയുംമുമ്പേ ആർ.പി നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ നിയമലംഘനമായി കണക്കാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Comments are closed.