അബുദാബി : സമൂഹത്തിനും പരിസ്ഥിതിക്കും പ്രാധാന്യം നൽകികൊണ്ട് മസ്ദാർ പാർക്കിൽ ‘എസ്തിദാമ’ എന്ന പേരിൽ പുതിയപള്ളി തുറന്നു. 500 ചതുരശ്രമീറ്ററിൽ താഴികക്കുടത്തിന്റെ ഘടനയിലാണ് പള്ളിയുടെ നിർമാണം. പരമ്പരാഗത പള്ളികളെ അപേക്ഷിച്ച് 50 ശതമാനം ഊർജവും 48 ശതമാനം വെള്ളവും ലാഭിക്കാൻ പുതിയ ഘടനയ്ക്ക് സാധിക്കും. കെട്ടിടത്തിന്റെ ഊർജ ആവശ്യകതകൾ നേരിടാനായി സമീപത്തെ കാർ പാർക്കിങ് പ്രദേശത്ത് സോളാർ ഫോട്ടോവോൾട്ടായിക് പാനലുകളും സ്ഥാപിച്ചിട്ടുണ്ട്. എമിറേറ്റിലെ ആദ്യത്തെ എൽ.ഇ.ഇ.ഡി. പ്ലാറ്റിനം പള്ളി തുറക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് മസ്ദാർ സിറ്റിയുടെ സുസ്ഥിര വികസന എക്സിക്യുട്ടീവ് ഡയറക്ടർ എൻജിനിയർ മുഹമ്മദ് അൽ ബ്രെയ്ക്കി പറഞ്ഞു.
ഏറ്റവും ഉയർന്ന അന്താരാഷ്ട്ര സുസ്ഥിര മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് പള്ളി നിർമിച്ചത്. അഞ്ചുനേരത്തേ പ്രാർഥനകളിൽ ഓരോ നേരവും 335 വിശ്വാസികളെ ഉൾകൊള്ളാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി
Comments are closed.