അബുദാബി : മസ്ദാർ സിറ്റിയിയിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ മസ്ദാർ പാർക്ക് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി ‘ദ ഫെസ്റ്റിവൽ’ എന്ന സൗജന്യ പൊതുപരിപാടി സംഘടിപ്പിച്ചു.
ഹരിത ഇടങ്ങൾക്ക് പുറമേ കായിക കോർട്ടുകൾ, കളിസ്ഥലങ്ങൾ, സൈക്ലിങ് ട്രാക്കുകൾ എന്നിങ്ങനെ ഒട്ടേറെ സൗകര്യങ്ങളാണ് 20 ഹെക്ടർ വിസ്തീർണത്തിലുള്ള പുതിയ പാർക്കിലുള്ളത്. പ്രതിവർഷം 300 മെഗാവാട്ട് സൗരോർജം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 340 സോളാർ പാനലുകൾ ഉപയോഗിച്ചാണ് പാർക്ക് പ്രവർത്തിക്കുന്നത്. വിനോദകേന്ദ്രമെന്നതിലുപരി സുസ്ഥിര നഗര ജീവിതം പ്രോത്സാഹിപ്പിക്കാനുള്ള മസ്ദാർ സിറ്റിയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് പാർക്ക് തുറന്നതെന്ന് മസ്ദാർ സിറ്റിയിലെ സസ്റ്റൈനബിൾ റിയൽ എസ്റ്റേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൽ ബ്രെയ്ക്കി പറഞ്ഞു.
Comments are closed.