ദോഹ: ഹമദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്ന് രണ്ടു കിലോ ലഹരി വസ്തുക്കൾ കസ്റ്റംസ് അധികൃതർ പിടികൂടി. ഫോയിൽ പേപ്പറുകൾക്കുള്ളിൽ പൊതിഞ്ഞു കടത്താൻ ശ്രമിച്ച ഹഷീഷാണ് പിടികൂടിയത്. യാത്രക്കാരെൻറ സ്യൂട്ട്കേസിനുള്ളിൽ മിഠായി ബോക്സിലാണ് ഇവ ഒളിപ്പിച്ചത്.
വിദഗ്ധ പരിശോധനയിൽ പിടികൂടുകയായിരുന്നു. മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ലഹരിക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളും കസ്റ്റംസ് നിയമലംഘനങ്ങളും തടയാനുള്ള ദേശീയ കാമ്പയിനായ ‘കാഫിഹി’ൽ എല്ലാ ജനങ്ങളും പങ്കുചേരണമെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് അഭ്യർഥിച്ചു.
Comments are closed.