റാസൽഖൈമ: അതുല്യമായ മായക്കാഴ്ചക ൾ ഒരുക്കി ഇരട്ട ഗിന്നസ് നേട്ടത്തോടെയാ കും റാസൽഖൈമ പുതുവർഷത്തെ വരവേ ൽക്കുകയെന്ന് റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി. മുൻ വർഷങ്ങളിൽനിന്ന് വ്യത്യ സ്തമായി കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളാ കും ലോകത്തിന് മുന്നിൽ റാസൽഖൈമ ഒ രുക്കുക. കഴിഞ്ഞ അഞ്ചു വർഷവും ഗിന്നസ് നേട്ടത്തോടെയാണ് റാസൽഖൈമ പുതുവ ർഷത്തെ വരവേറ്റത്. പുതിയ കോറിയോഗ്ര ഫി ഘടകങ്ങളും സാങ്കേതികതകളും സമന്വ യിപ്പിച്ചാണ് അൽ മർജാൻ ദ്വീപിനും അൽ ഹംറ വില്ലേജിനുമിടയിൽ നാലര കി.മീറ്റർ കട ൽതീരത്ത് പുതിയ റെക്കോഡുകളോടെ പ്ര കാശവർണങ്ങളിൽ കരിമരുന്ന് പ്രകടനം ഒരുക്കുക.ഡിസംബർ 31ന് നടക്കുന്ന ആഘോഷങ്ങ ൾക്ക് മുന്നോടിയായി താമസക്കാർക്കും വി നോദ സഞ്ചാരികൾക്കുമായി ട്രീ ലൈറ്റിങ്, ക്രിസ്മസ് ഉല്ലാസ പരിപാടികൾ തുടങ്ങിയവ ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കും. കൂ ടുതൽ സന്ദർശകരെ ഉൾക്കൊള്ളാനുള്ള ക മീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ഡിസം ബർ 31ന് ഉച്ചക്ക് രണ്ടു മുതൽ പുതുവർഷദി നം പുലർച്ച രണ്ടു വരെ നീളുന്നതാകും മ ർജാൻ ദ്വീപിലെ പുതുവർഷാഘോഷം. യു. എ.ഇയിലെ മികച്ച കലാ കാരന്മാരുടെയും അവതാരകരുടെയും സാന്നിധ്യം സന്ദർശക രിൽ ആവേശം നിറക്കുന്നതാകും. സൗജന്യ ഗാനവിരുന്ന്, കുട്ടികൾക്ക് പ്രത്യേകം വിനോ ദ പരിപാടികൾ, ഫുഡ് ട്രക്കുകൾ, യുവാക്ക ളെയും കുടുംബങ്ങളെയും ഒരുപോലെ സം തൃപ്തരാക്കുന്ന വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ തുടങ്ങിയവയും റാക് അൽ മർജാൻ ഐലൻഡിൽ നടക്കുന്ന പുതുവർഷ രാവിനെ വേറിട്ടതാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Comments are closed.