അബുദാബി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സെൻട്രൽ ബാങ്ക് 500 ദിർഹത്തിന്റെ പുതിയ നോട്ട് പുറത്തിറക്കി. നീല നിറത്തിലുള്ള കറൻസിയിൽ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ചിത്രത്തിനു പുറമെ മുൻ വശത്ത് എക്സ്പോ സിറ്റി ദുബായിലെ ടെറ സസ്‌റ്റെയ്‌നബിലിറ്റി പവിലിയന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. ബഹുവർണ സുരക്ഷാ ചിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത്തരത്തിൽ ഏറ്റവും വലിയ ഫോയിൽ സ്ട്രിപ് ബാങ്ക് നോട്ടുകളിൽ ഉപയോഗിക്കുന്ന മധ്യപൂർവദേശത്തെ ആദ്യത്തെ രാജ്യമായി യുഎഇ.
Comments are closed.