നെയ്മീനെ പഠിക്കാൻ സാറ്റ ലൈറ്റ്

അബൂദബി: സാറ്റലൈറ്റ് മുഖേന നെയ്മീനെ (കിങ്ഫിഷ്) ട്രാക്ക് ചെയ്യാനുള്ള ലോകത്തി ലെ ആദ്യ പദ്ധതിക്ക് തുടക്കം കുറിച്ച് യു.എ. ഇ.യുനൈറ്റഡ് അറബ് എമിറേറ്റ്സ് യൂനിവേ ഴ്സിറ്റിയുമായി സഹകരിച്ച് അബൂദബി പരി സ്ഥിതി ഏജൻസിയാണ് ഇത്തരമൊരു പദ്ധ തിക്ക് തുടക്കം കുറിച്ചത്. സമാനമായ രീതിയി ൽ സ്രാവുകൾ, ചൂര, മഞ്ഞവാൽ നെയ്മീൻ തുടങ്ങിയവയെ നിരീക്ഷിക്കാൻ നോർവേ, ആ സ്ട്രേലിയ, യു.എസ് തുടങ്ങിയ രാജ്യങ്ങളിൽ പദ്ധതികൾ നിലവിലുണ്ട്.എന്നാൽ, നെയ്മീനുകളെ ട്രാക്ക് ചെയ്യാനു ള്ള പദ്ധതി ലോകത്ത് ആദ്യത്തേതാണെന്ന അബൂദബി പരിസ്ഥിതി ഏജൻസിയിലെ മ റൈൻ ജൈവവൈവിധ്യ മേഖല എക്സിക്യൂ ട്ടിവ് ഡയറക്ടർ അഹമ്മദ് അൽ ഹാഷിമി പറ ഞ്ഞു.അറേബ്യൻ കടലിടുക്കിലെ നെയ്മീനു കളുടെ സ്വഭാവവും കുടിയേറ്റ രീതികളും അ വയുടെ ജൈവിക സ്വഭാവരീതികളും അബൂദ ബിയിലെ ജലാശയങ്ങളിലെ അവയുടെ പ്രജ നനകാലവും പഠിച്ചാണ് ഈ നേട്ടം കൈവരി ക്കുകയെന്ന് അദ്ദേഹം പറഞ്ഞു.അബൂദബിയിൽ ഏറ്റവുമധികം പിടിക്കപ്പെടു ന്ന ഇനമാണ് നെയ്മ‌ീൻ എന്നതും സാമ്പ ത്തികവും പോഷകപരവും സാംസ്കാരിക വുമായ ഉയർന്ന മൂല്യം ഇവക്കുള്ളതിനാലു മാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.മ ത്സ്യങ്ങളുടെ ഘടനയും കുടിയേറ്റ പാതയും പഠിക്കുന്ന ആധുനികരീതിയാണ് ഉപഗ്രഹ ങ്ങളിലൂടെയുള്ള മത്സ്യ ട്രാക്കിങ് സാങ്കേതി കവിദ്യ. മത്സ്യത്തിൻ്റെ മുതുകിലെ ചിറകിൽ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ശേഷം ഇതി നെ വെള്ളത്തിലേക്ക് വിടുകയും ഉപകരണം ഉപഗ്രഹത്തിലേക്ക് വിവരങ്ങൾ കൈമാറുകയും ചെയ്യും.ആറുമാസത്തിനു ശേഷമോ മുൻകൂട്ടി നിശ്ച യിച്ച ദിവസങ്ങൾക്ക് ശേഷമോ ട്രാക്കിങ് ഉപ കരണം സ്വയം മീനിൽനിന്ന് വേർപെടും. ഇ തിനകം എട്ട് ട്രാക്കിങ് ഉപകരണങ്ങളാണ് നെയ്മീനിൽ ഘടിപ്പിച്ചത്. 18 ഉപകരണങ്ങ ളാണ് പദ്ധതിക്ക് വേണ്ടി തയാറാക്കിയത്. ഈ വർഷത്തെ നെയ്‌മീൻ സീസണിൽ ബാ ക്കിയുള്ളവ കൂടി ഘടിപ്പിക്കുമെന്നും അഹമ്മ ദ് അൽ ഹാഷിമി പറഞ്ഞു.ഒരു നെയ്മീനിൽ ഘടിപ്പിച്ച ട്രാക്കിങ് ഉപകരണം സ്വയം വേർ പെട്ടത് മീനിനെ സ്വതന്ത്രമാക്കിയ ഇടത്തുനി ന്ന് 100 കിലോമീറ്റർ അകലെ നിന്നാണ് ലഭി ച്ചതെന്നും ഇത് 350 കിലോമീറ്റർ വരെ സഞ്ച രിച്ചുവെന്നും പഠനത്തിൽ വ്യക്തമായി.

Comments are closed.