ദേശീയദിനാഘോഷം; അണിഞ്ഞൊരുങ്ങി നാടും നഗരവും

ദുബൈ: യു.എ.ഇയുടെ 52-ാമത് ദേശീയദിനം ശനിയാഴ്ച ആഘോഷിക്കാനിരിക്കെ, വിവിധ എമിറേറ്റുകളിൽ ഒരുക്കം സജീവം. സ്ഥാപന ങ്ങളും തെരുവുകളും വീടുകളുമെല്ലാം ദേശീ യദിന ആഘോഷത്തിനായി അലങ്കാരങ്ങളും പതാകകളും സ്ഥാപിക്കുന്നതിന് തുടക്കമാ യി. ചില എമിറേറ്റുകളിൽ ആഘോഷ പരിപാ ടികൾക്ക് തുടക്കം കുറിച്ചിട്ടുമുണ്ട്. ചിലയിട ങ്ങളിൽ ആഘോഷം ആഴ്‌ചകളോളം നീളാറു മുണ്ട്. ഇത്തവണ ഷാർജയടക്കം വിവിധയിട ങ്ങളിലാണ് ഔദ്യേഗിക ചടങ്ങുകൾ ആരംഭി ച്ചത്. പരമ്പരാഗത ഇമാറാത്തി രീതികളിലാ ണ് സ്വദേശികളുടെ നേതൃത്വത്തിൽ നടക്കു ന്ന ആഘോഷ പരിപാടികൾ.എന്നാൽ സാമൂഹിക, ജീവകാരുണ്യ പ്രവർ ത്തനങ്ങളും ചടങ്ങുകളും ഒരുക്കിയാണ് പ്ര വാസി കൂട്ടായ്മകൾ ആഘോഷത്തിന്റെ ഭാഗ മാകുന്നത്. അതേസമയം, അവധിദിനങ്ങളി ൽ ആഘോഷം അതിരുവിടരുതെന്ന മുന്നറി യിപ്പ് ആഭ്യന്തര മന്ത്രാലയവും പൊലീസും പു റപ്പെടുവിച്ചിട്ടുണ്ട്.

മാർച്ചുകളും അനുമതിയില്ലാത്ത ഒത്തുചേര ലുകളും പാടില്ലെന്നും യു.എ.ഇയുടേത് അ ല്ലാത്ത പതാകകൾ ഉയർത്തരുതെന്നും നിർ ദേശിച്ചിട്ടുണ്ട്. അതോടൊപ്പം താമസക്കാർ ട്രാഫിക് നിയമങ്ങൾ പാലിക്കുകയും പൊലീ സ് നിർദേശങ്ങൾ പാലിക്കുകയും വേണമെ ന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയദിനത്തോട നുബന്ധിച്ച് രാജ്യത്തെ പൊതു, സ്വകാര്യ മേ ഖലകൾക്ക് മൂന്നുദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ദേശീയദിനമായ ഡിസംബർ രണ്ട് മുതൽ നാലുവരെയാണ് അവധി.ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ അവധി ലഭിക്കുന്നതോടെ അഞ്ചാം തീയതിയാണ് പി ന്നീട് ഓഫിസുകൾ പ്രവർത്തിക്കുക. ഫെഡറ ൽ സർക്കാർ സ്ഥാപനങ്ങളിൽ ഡിസംബർ 1 വെള്ളിയാഴ്ച വിദൂര ജോലി ദിവസമായിരി ക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ രാജ്യത്തെ വിവിധ വി നോദ സഞ്ചാര കേന്ദ്രങ്ങളിൽ അവധി ദിവസങ്ങളിൽ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും വിവിധ പരിപാടികളും ദേശീയദിനത്തോടനുബ ന്ധിച്ച് ആസൂത്രണം ചെയ്തിട്ടുണ്ട്. എ ക്സ്പോ സിറ്റിയിലാണ് ദേശീയദിനാഘോഷ ത്തിന്റെ ഔദ്യോഗിക ചടങ്ങുകൾ നടക്കുന്നത്.

എക്സ്പോ സിറ്റിയിലെ ജൂബിലി പാർക്കിൽ ഡിസംബർ അഞ്ചുമുതൽ 12വരെയാണ് ദേ ശീയദിനത്തോട് അനുബന്ധിച്ച ഷോ കാണാ ൻ പൊതുജനങ്ങൾക്കും സൗകര്യമുണ്ട്. യൂ നിയൻ ഡേ വെബ്സൈറ്റിൽ ഇതിന്റെ ടിക്കറ്റ്’ ലഭ്യമാണ്.

Comments are closed.