മാർച്ചിൽ ഇന്ധനവില കൂടും

അബുദാബി : മാർച്ചിലെ യു.എ.ഇ .യിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിന് 16 ഫിൽസും ഡീസൽ ലിറ്ററിന് 17 ഫിൽസും വർധിക്കും. വെള്ളിയാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിലാകും.

സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമാണ് പുതിയ വില. വ്യാഴാഴ്ച വരെയിത് 2.88 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന് ഈ മാസമുടനീളം 2.92 ദിർഹം നൽകണം. കഴിഞ്ഞ മാസമിത് 2.76 ദിർഹമായിരുന്നു. ഇ-പ്ലസ് 91 പെട്രോളിന്റെ വില 2.69 ദിർഹത്തിൽനിന്ന് 2.85 ദിർഹവുമായിട്ടുണ്ട്.

 

കഴിഞ്ഞമാസം 2.99 ദിർഹമായിരുന്ന ഡീസലിന്റെ വില 3.16 ദിർഹമായി. എല്ലാ മാസവും അവസാന ആഴ്ചയിലാണ് ഊർജ്ജ മന്ത്രാലയം യു.എ.ഇ. യിൽ ഇന്ധനവില ക്രമീകരിക്കുന്നത്. രാജ്യത്തെ ഇന്ധന വിലയിലെ മാറ്റങ്ങളെ ആശ്രയിച്ച് വിവിധ എമിറേറ്റുകളിലെ ടാക്‌സി നിരക്കുകളിലും മാറ്റങ്ങൾ പ്രഖ്യാപിക്കാറുണ്ട്. ഓരോ വാഹനത്തിന്റെ തരമനുസരിച്ച് ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നതിന് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 7.65 ദിർഹം മുതൽ 11.84 ദിർഹം വരെ കൂടിയേക്കും.

Comments are closed.