തൊഴിൽ നഷ്ട ഇൻഷുറൻസ്: പിഴ ചുമത്തിത്തുടങ്ങി

അബുദാബി:യുഎഇയിൽ തൊഴിൽ നഷ്ട്‌ട ഇൻഷൂറൻസിൽ ചേരാത്ത 14% ജീവനക്കാർക്ക് പിഴ ചുമത്തിത്തുടങ്ങിയതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി.

ഒക്ടോബറിനകം ഇൻഷൂറൻസ് എടുക്കാത്തവർക്കാണ് 400 ദിർഹം പിഴ ഈടാക്കുന്നത്. പ്രീമിയം തവണ വീഴ്ചവരുത്തുന്നവർക്ക് 200 ദിർഹം പിഴ ചുമത്തുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.

മന്ത്രാലയത്തിന്റെ സ്മ‌ാർട്ട് ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ ഉപഭോക്തൃ കേന്ദ്രങ്ങൾ വഴിയോ പിഴ അടയ്ക്കാം.

Comments are closed.