അൽ ഐൻ : ഇന്ത്യൻ സോഷ്യൽ സെന്റർ (ഐ.എസ്.സി.) ‘ഇന്ത്യ ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നു. ഈമാസം 23,24,25 തീയതികളിൽ ഐ.എസ്.സി. അങ്കണത്തിലാണ് പരിപാടി. കോവിഡിന് മുൻപ് വർഷംതോറും സംഘടിപ്പിച്ച ഇന്ത്യ ഫെസ്റ്റിവൽ ഈവർഷം മുതലാണ് പുനരാരംഭിക്കുന്നത്. ഇന്ത്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് കലാപരിപാടികളുമുണ്ടായിരിക്കും.
കൂടാതെ ഗെയിമുകളും അനുബന്ധ പരിപാടികളും ഉണ്ടായിരിക്കുമെന്ന് ഐ.എസ്.സി. ഭാരവാഹികളായ ജിമ്മിയും മണികണ്ഠനും അറിയിച്ചു. വിവിധ സ്റ്റാളുകളുമുണ്ടാകും. സമാപനദിവസമായ 25 – ന് പ്രവേശനകൂപ്പണുകളിൽനിന്നുള്ള നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ആകർഷക സമ്മാനങ്ങളും നൽകും. ഫോൺ: 050 5732320
Comments are closed.