ദോഹ: കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷന് കീഴിൽ എല്ലാ വർഷവും നടക്കുന്ന ഹലാൽ ഖത്തർ ഫെസ്റ്റിവലിന്റെ 12ാമത് പതിപ്പിന് ബുധനാഴ്ച കതാറയിൽ തുടക്കംകുറിക്കും. ഫെബ്രുവരി 26 വരെ തുടരുന്ന ഫെസ്റ്റിവലിൽ അറബ് ചെമ്മരിയാട്, ആട്, സിറിയൻ ചെമ്മരിയാടുകൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി നടക്കുന്ന അൽ മസാഈൻ പരിപാടിയാണ് പ്രധാന സവിശേഷത. വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും കുട്ടികൾക്കും കുടുംബങ്ങൾക്കുമായുള്ള വിവിധ പവലിയനുകളും ശിൽപശാലകളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.
ഖത്തറിലെയും ജി.സി.സിയിലെയും കന്നുകാലികളെ വളർത്തുന്നവർക്കായി ഫെസ്റ്റിവൽ അതിന്റെ നിലവാരം ഉയർത്തിയതായി സംഘാടക സമിതി ചെയർമാൻ സൽമാൻ അൽ നുഐമി പറഞ്ഞു.
Comments are closed.