യുഎഇയിൽ ഹജ്ജ് രജിസ്ട്രേഷൻ തുടങ്ങിയുഎഇയിൽ ഹജ്ജ് രജിസ്ട്രേഷൻ തുടങ്ങി

അബുദാബി : 2024ലേക്കുള്ള ഹജ് റജിസ്ട്രേഷൻ യുഎഇയിൽ ആരംഭിച്ചു. ഈ മാസം 21 വരെ ഹജ്ജിനു അപേക്ഷിക്കാമെന്ന് മതകാര്യ മന്ത്രാലയം വ്യക്തമാക്കി. ഔഖാഫ് യുഎഇ സ്‌മാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്ത് ഹജ് പെർമിറ്റ് സർവീസ് ഓപ്ഷനിൽ യുഎഇ പാസ് ഉപയോഗിച്ച് ലോഗ് ഇൻ ചെയ്താണ് റജിസ്‌റ്റർ ചെയ്യണം.. വ്യക്‌തിഗത വിവരങ്ങൾ തെറ്റുകൂടാതെ രേഖപ്പെടുത്തി എന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയ ഉദ്യോഗസ്ഥർ ഓർമിപ്പിച്ചു. വിദേശികൾ അതാതു രാജ്യം മുഖേനയാണ് അപേക്ഷിക്കേണ്ടത്. വീസ, വിമാന ടിക്കറ്റ്, ഹോട്ടൽ താമസം, ഭക്ഷണം എന്നീ സേവനങ്ങൾ അടങ്ങിയ ഹജ് പാക്കേജ് ലഭ്യമാണ്.

Comments are closed.