യുഎഇയിൽ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കൂടുന്നു

അബുദാബി വിവിധ തരത്തിലുള്ള തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് അബുദാബി പൊലീസ്. കുതന്ത്രങ്ങളിലൂടെ ഇരകളെ വശീകരിക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകൾ കൂടുതലായി ഉപയോഗിക്കുന്ന തട്ടിപ്പുകാരെയും അവരുപയോഗിക്കുന്ന മാർഗങ്ങളെക്കുറിച്ചും അബുദാബി പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.പല രീതികളിലായിരിക്കും തട്ടിപ്പുകാർ അവതരിക്കുക. വഞ്ചനാപരമായ കോളുകൾ, തെറ്റിധരിപ്പിക്കുന്ന ലിങ്കുകൾ, എസ്എംഎസ് വഴി അയച്ച വ്യാജ ഇലക്ട്രോണിക് വെബ്സൈറ്റുകൾ എന്നിവ ഇതിലുൾപ്പെടുന്നു. പൊതുജനങ്ങളെ കബളിപ്പിക്കാൻ സർക്കാർ സ്ഥാപനങ്ങളെ സമർഥമായി അനുകരിക്കുകയും ചെയ്യുന്നു. സമൂഹത്തിന് കാര്യമായ ഭീഷണി ഉയർത്തുകയാണ് ഇവർ ലക്ഷ്യമിടുന്നതെന്ന് പൊലീസ് പറഞ്ഞു.

Comments are closed.