ഏറ്റവും ശ്രദ്ധേയമായ വാർഷിക ഉൽക്കാവർഷങ്ങളിൽ ഒന്നായി വിദഗ്ധർ കണക്കാക്കുന്നത് ഈ മാസം യുഎഇയിൽ ദൃശ്യമാകും .ജെമിനിഡ്സ് ഉൽക്കാവർഷം ഡിസംബർ 24 വരെ നടക്കുന്നുണ്ടെങ്കിലും ഡിസംബർ 13-നോ 14-നോ അത് ഉച്ചസ്ഥായിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .ആകാശത്തിൽ 125,528 കി.മീ വേഗതയിൽ ഏകദേശം 120 ഉൽക്കകൾ ദൃശ്യമാകും.എമിറേറ്റ്‌സിലെ സാഹചര്യങ്ങൾ ആ ദിവസങ്ങളിൽ അനുകൂലമായാൽ നക്ഷത്ര നിരീക്ഷകർക്ക് മിന്നുന്ന പ്രദർശനം കാണാൻ അവസരമുണ്ടാകും.ഈ വർഷത്തെ ഏറ്റവും മനോഹരമായ ഉൽക്കാവർഷങ്ങളിലൊന്നായാണ് ജെമിനിഡുകൾ കണക്കാക്കപ്പെടുന്നതെന്ന്ദു ബായ് അസ്ട്രോണമി ഗ്രൂപ്പ് വിലയിരുത്തി.
ഓർഗനൈസേഷൻ ജനങ്ങൾക്ക് ഉൽക്കവർഷം കാണാനായി അവസരം ഒരുക്കുന്നുണ്ട്. ഇതിന്റെ തീയതികളും ടിക്കറ്റ് നിരക്കുകളും വെബ്‌സൈറ്റിൽ ഉടൻ തന്നെ പ്രഖ്യാപിക്കും.
Comments are closed.