ദുബായ് : പെട്രോൾ സ്റ്റേഷനുകൾക്ക് പ്രാദേശിക, അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും ബ്രാൻഡുകളുടെയും പേരുകൾ നൽകാൻ അവസരം. ഇമറാത്ത് ‘പ്രോജക്ട് ലാൻഡ്മാർക്ക്’ പദ്ധതിയിലൂടെയാണ് പുതിയ അവസരം ഒരുങ്ങുന്നത്.
ദുബായിലും വടക്കൻ എമിറേറ്റുകളിലുമായി 139 പെട്രോൾ സ്റ്റേഷനുകളാണ് ഇമറാത്തിനു കീഴിലുള്ളത്.
ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിൽ നടന്ന ഔദ്യോഗികച്ചടങ്ങിലാണ് പദ്ധതി പ്രഖ്യാപിച്ചത്. നൂതന ബിസിനസ് വേദിയാണ് പ്രോജക്ട് ലാൻഡ്മാർക്ക് വാഗ്ദാനംചെയ്യുന്നതെന്ന് ഇമറാത്ത് ഡയറക്ടർ ജനറൽ എൻജിനിയർ അലി ഖലീഫ അൽ ഷംസി പറഞ്ഞു.
ഉപഭോക്താക്കൾക്ക് ദീർഘകാലത്തേക്കുള്ള നിക്ഷേപാവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
Comments are closed.