ദുബൈ റൺ നാളെ

ദുബൈ: ആരോഗ്യസംരക്ഷണത്തിന്റെ പാഠ ങ്ങൾ പകർന്ന ഫിറ്റ്നസ് ചലഞ്ചിന്റെ സമാപ ന പരിപാടിയായ ദുബൈ റൺ ഞായറാഴ്ച. ലോകത്തെ ഏറ്റവും വലിയ ‘ഫൺ റൺ’ എ ന്ന് വിശേഷിക്കപ്പെടുന്ന പരിപാടിയിൽ കഴി ഞ്ഞ വർഷങ്ങളിൽ ആയിരക്കണക്കിനാളുക ളാണ് പങ്കെടുത്തത്. 5, 10 കിലോമീറ്ററുകളി ലായി ദുബൈ ശൈഖ് സായിദ് റോഡിലാണ് ദുബൈ നിവാസികൾ ഓടാനിറങ്ങുന്നത്. ഇ തോടെ ഞായറാഴ്ച‌ പുലർച്ച ശൈഖ് സായി ദ് റോഡിൽ ഗതാഗത നിയന്ത്രണമുണ്ടാകും.ദുബൈ നഗരത്തിൻ്റെ ഏറ്റവും പ്രധാന പാത യായ ശൈഖ് സായിദ് റോഡിൽ നടക്കുന്ന റ ണ്ണിൽ രണ്ട് ലക്ഷത്തിലേറെ പേർ ഇത്തവണ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്ന ത്. കഴിഞ്ഞ വർഷം 1.93 ലക്ഷം പേരാണ് ര ജിസ്റ്റർ ചെയ്ത് പങ്കെടുത്തത്. പ്രായമോ ഫിറ്റ് നസോ മാനദണ്ഡമല്ലാത്ത ഓട്ടത്തിലൂടെ ആ രോഗ്യകരമായ സമൂഹം രൂപപ്പെടേണ്ടതിന്റെ സന്ദേശമാണ് പങ്കുവെക്കുന്നത്. കഴിഞ്ഞ വ ർഷം മുൻവർഷങ്ങളിലെ റെക്കോഡ് തകർ ത്താണ് പരിപാടിയിൽ പങ്കാളിത്തമുണ്ടായ ത്. ഇത്തവണ പുതിയ റെക്കോഡ് കുറിക്കു ന്ന രീതിയിൽ പങ്കാളിത്തം വർധിക്കുമെന്നാ ണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഒരുമാ സം നീളുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഏഴാമത് എഡിഷനാണ് ഇത്തവണത്തേത്.ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാ ഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചല ഞ്ച് നടക്കുന്നത്. ദുബൈ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമാ യ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാ ശിദ് ആൽ മക്തൂം 2017ൽ തുടക്കം കുറിച്ച സംരംഭമാണിത്.ഒരുമാസം 30 മിനിറ്റ് വ്യായാ മത്തിന് ചെലവഴിക്കുകയാണ് ചലഞ്ചിൽ പ ങ്കെടുക്കുന്നവർ ചെയ്യേണ്ടത്.

റണ്ണിനെത്തുന്നവർ ശ്രദ്ധിക്കേണ്ടത്

ദുബൈ റണ്ണിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവ ർക്കാണ് പ്രവേശനം. ഇവർക്കുള്ള ബിബ് വി തരണം നേരത്തെ തുടങ്ങിയിട്ടുണ്ട്. ഇനിയും വാങ്ങാത്തവർ ശനിയാഴ്‌ചയോടെ ബിബ് വാ ങ്ങണം. രാവിലെ 6.30 മുതൽ 9.30 വരെയാ ണ് ഓട്ടം.അഞ്ച്, പത്ത് കിലോമീറ്റർ ഓട്ടങ്ങൾ തുടങ്ങു ന്നത് മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപത്ത് നിന്നാണ്. 5കി.മീറ്റർ റൂട്ട് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപത്തുനിന്ന് ആരംഭിച്ച് ബുർ ജ് ഖലീഫയും ദുബൈ ഓപറയും കടന്ന് ദു ബൈ മാളിനടുത്ത് അവസാനിക്കും. എല്ലാ പ്രായത്തിലുമുള്ളവർക്കും യോജിച്ച റൂട്ടാണി ത്. 10 കി.മീറ്റർ റൂട്ട് മ്യൂസിയം ഓഫ് ദി ഫ്യൂച്ച റിന് സമീപത്ത് നിന്ന് ആരംഭിച്ച് ദുബൈ ക നാൽ പാലം കടന്ന്, തുടർന്ന് ശൈഖ് സായി ദ് റോഡിലൂടെ ചുറ്റി ദുബൈ ഇന്റ്ർനാഷണ ൽ ഫിനാൻഷ്യൽ സെൻ്റർ ഗേറ്റിൽ അവസാ നിക്കും. കൂടുതൽ പരിചയസമ്പന്നരായ ഓട്ട ക്കാർക്കാണ് ഈ റൂട്ട് അനുയോജ്യം.വാട്ടം തുടങ്ങുന്നത് 6.30നാണെങ്കിലും ശൈ ഖ് സായിദ് റോഡ് പുലർച്ച മൂന്നിന് അടക്കും. ഇതുവഴി യാത്ര ചെയ്യേണ്ടവർ സമാന്തര റോ ഡുകൾ തെരഞ്ഞെടുക്കണമെന്ന് അധികൃത ർ ആവശ്യപ്പെട്ടു.

 

റണ്ണിന് എത്തുന്നവർ പൊതുഗതാഗത സം വിധാനങ്ങൾ ഉപയോഗിക്കണമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നിർദേശി ച്ചു. 5 കി.മീറ്റർ ഓട്ടത്തിൽ പങ്കെടുക്കുന്നവർ ക്ക് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷനുക ൾ വേൾഡ് ട്രേഡ് സെൻ്റർ, മാക്സ‌് എന്നിവ യാണ്. 10 കി.മീറ്റർ ഓട്ടത്തിൽ പങ്കെടുക്കുന്ന വർക്ക് അടുത്ത് എമിറേറ്റ്സ് ടവേഴ്സ് സ്റ്റേഷ നാണ്. കാറിൽ വരുന്നവർ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ പാർക്ക് ചെയ്യുന്നതാണ് ഉ ചിതം.

ശൈഖ് സായിദ് റോഡിന് പകരമായി യാത്ര ക്കാർക്ക് അൽ വാസൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, അൽ മെയ്‌ദാൻ സ്ട്രീറ്റ്, അൽ അസാ യിൽ സ്ട്രീറ്റ്, സെക്കൻഡ് സഅബീൽ സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, അൽ ഹാദി ഖ സ്ട്രീറ്റ് എന്നിവ ഉപയോഗിക്കാം.

Comments are closed.