ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബർ 10 മുതൽ ജനുവരി 14 വരെ എല്ലാ രാത്രിയിലും 800ലധികം ഡ്രോണുകൾ ബ്ലൂവാട്ടറിന് മുകളിൽ രണ്ട് തവണ ഷോ അവതരിപ്പിക്കും. രാത്രി 8നും 10നുമാണ് ഡ്രോൺ ഷോ നടക്കുക. ദുബൈ ഗോൾഡ് സൂഖ്, പാം ജുമൈറയിലെ വെസ്റ്റ് ബീച്ച്, അൽ സീഫ് എന്നിവിടങ്ങളിൽ വിവിധ ഇൻസ്റ്റലേഷനുകളും ഒരുക്കും.
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ റീട്ടെയിൽ ഫെസ്റ്റിവലാണ് ദുബൈയിലേത്. വിവിധ ബ്രാൻഡുകളുടെ പ്രമോഷനുകളും റീട്ടെയിൽ ഡീലുകളും ഈ സമയത്തുണ്ടാകും. 20ലക്ഷം ദിർഹം, നിസാൻ പട്രോൾ വി6 കാർ, 25കിലോ സ്വർണം തുടങ്ങിയ സമ്മാനങ്ങളും നേടാനുള്ള അവസരവും ഷോപ്പിങിനൊപ്പം ഉപഭോക്താക്കൾക്ക് ലഭിക്കും.
Comments are closed.