ശ്രദ്ധേയരായി ബഹിരാകാശയാത്രികരുടെ സംഘം

ദുബൈ: നഗരം ഓടിത്തിമിർത്ത ഇത്തവണ ത്തെ ദുബൈ റണ്ണിൽ ശ്രദ്ധേയരായി ബഹി രാകാശ യാത്രികർ. യു.എ.ഇ ബഹിരാകാശ യാത്രികരായ സുൽത്താൻ അൽ നിയാദി, ഹ സ്സ അൽ മൻസൂരി എന്നിവർക്കൊപ്പം, അ ന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആ റു മാസത്തെ യാത്രയിൽ അൽ നിയാദിയുടെ കൂടെയുണ്ടായിരുന്ന ‘എക്സ‌്‌പഡിഷൻ 69’ ക്രൂ അംഗങ്ങളും റണ്ണിൽ അണിനിരന്നു. അ മേരിക്കൻ ബഹിരാകാശ സഞ്ചാരികളായ സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, ഫ്രാ ൻസിസ്കോ റൂബിയോ എന്നിവരും റഷ്യൻ ബഹിരാകാശയാത്രികരായ സെർജി പ്രോ കോപെവ്, ദിമിത്രി പെറ്റലിൻ എന്നിവരുമാണ് റണ്ണിൽ പങ്കെടുത്തത്.ബഹിരാകാശ യാത്രയിൽ അൽ നിയാദി കൂടെകൊണ്ടുപോയ ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ പതാക ചടങ്ങിൽ ശൈഖ് ഹംദാന് സമ്മാനിച്ചു. ‘എക്സ്‌പഡിഷൻ 69’ എന്ന ലോ ഗോ പതിച്ച ഇരുണ്ട നിറത്തിലെ വസ്ത്രം ധ രിച്ചാണ് ബഹിരാകാശ യാത്രികർ റണ്ണിൽ പ ങ്കെടുത്തത്. മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ ശൈഖ് ഹംദാനൊപ്പം ഇവർ ഒത്തുകൂടുക യും ചെയ്തു.ബഹിരാകാശയാത്രയിൽ തൻ്റെ രാജ്യത്തെക്കുറിച്ച് സഹയാത്രികരോട് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നെന്നും ഇപ്പോൾ ദു ബൈ റണ്ണിൽ പങ്കെടുത്തുകൊണ്ട് അവർക്ക് അത് അനുഭവിക്കാൻ സാധിച്ചുവെന്നും പിന്നീട് അൽ നിയാദി ‘എക്സ‌ി’ൽ കുറിച്ചു. ഫിറ്റ്നസിന്റെ പ്രാധാന്യം ഏവരും തിരിച്ചറിയുന്നതിനും ദുബൈ റൺ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിനും ബഹിരാകാശയാത്രികരുടെ സാന്നിധ്യം സഹായിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.

Comments are closed.