എട്ടിൽ താഴെ പ്രായമുള്ളവർ യാത്ര മുതിർന്നവർക്കൊപ്പം

ദുബൈ: പൊതുഗതാഗത സംവിധാനങ്ങളി ൽ എട്ടു വയസ്സിന് താഴെ പ്രായമുള്ള കുട്ടിക ളുടെ യാത്ര മുതിർന്നവർക്കൊപ്പം മാത്രമേ പാടുള്ളൂവെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഓർമിപ്പിച്ചു. എട്ടി നും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പൊതുഗതാഗത സംവിധാനങ്ങളായ ബസ്, ദുബൈ മെട്രോ എന്നിവയിൽ ഒറ്റക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ല. പക്ഷേ, രക്ഷാകർ ത്താവിൽനിന്നുള്ള അനുമതിപത്രം കൈയി ൽ കരുതണം. 12 വയസ്സോ അതിന് മുകളി ലോ പ്രായമുള്ള കുട്ടികൾക്ക് മുതിർന്നവരു ടെ സാന്നിധ്യമില്ലാതെ സ്വതന്ത്രമായി യാത്ര ചെയ്യാമെന്നാണ് ആർ.ടി.എ വ്യവസ്ഥ.

ദുബൈയിലെ പൊതുഗതാഗത സംവിധാന ങ്ങൾ സുരക്ഷിതവും സുഗമവുമായ യാത്രാ മാർഗമെന്നനിലയിൽ മാത്രമല്ല, വിദ്യാർഥിക ൾക്കുള്ള പ്രത്യേക നോൾ കാർഡ് ഉപയോഗി ച്ച് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യവും കൂടിയാണ് പ്രദാനം ചെയ്യുന്ന ത്. അഞ്ചുമുതൽ 23 വയസ്സുവരെയുള്ള വി ദ്യാർഥികൾക്ക് പേഴ്സണൽ നോൾ കാർഡ് ഉപയോഗിച്ച് എവിടെ വേണമെങ്കിലും യാത്ര ചെയ്യാം. സ്കൂൾ, യൂനിവേഴ്‌സിറ്റി വിദ്യാർഥി കൾക്ക് നോൾ കാർഡ് ലഭിക്കാൻ എമിറേറ്റ്’ സ് ഐ.ഡിയുടെ പകർപ്പിനൊപ്പം വെള്ള ബാക്ഗ്രൗണ്ടുള്ള ഒരു ഫോട്ടോയും വിദ്യാർ ഥിയാണെന്ന് തെളിയിക്കുന്ന ഏതെങ്കിലും രേഖയും സമർപ്പിക്കണം. നിശ്ചയദാർഢ്യമു ള്ള കുട്ടികളാണെങ്കിൽ അത് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.

Comments are closed.