ദുബൈയിൽ ഐ.സി.പിയുടെ അക്കാദമിക്ക് തുടക്കമായി

ദുബൈ: യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റം സ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി. പി)യുടെ എമിറേറ്റ്സ് അക്കാദമി ഫോർ സയ ൻസ് ആൻഡ് ട്രെയിനിങ്ങിൻ്റെ പുതിയ ശാഖ ദുബൈയിലെ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫ യേഴ്സ്(ജി.ഡി.ആർ.എഫ്.എ) ആസ്ഥാന ത്ത് ആരംഭിച്ചു. ജി.ഡി.ആർ.എഫ്.എ അസി സ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മു ഹൈർ ബിൻ സുറൂറിൻ്റെ സാന്നിധ്യത്തിൽ ഐ.സി.പി മേധാവി മേജർ ജനറൽ സുഹൈ ൽ സഈദ് അൽ ഖൈലി ഉദ്ഘാടനം നിർവഹിച്ചു.സുരക്ഷ, ഐഡന്റിറ്റി, പൗരത്വം, കസ്റ്റംസ്, തു റമുഖ സുരക്ഷ, മാനുഷിക, ഭരണ, സാമ്പത്തി ക മാനേജ്മെന്റ് എന്നീ മേഖലകളിൽ വി ജ്ഞാനം പ്രചരിപ്പിക്കാനുള്ള ബോർഡിന്റെ പദ്ധതിയുടെ ഭാഗമായാണ് അക്കാദമി തുറ ന്നത്. വകുപ്പിലെ ജീവനക്കാർക്കും പങ്കാളികൾക്കും യോഗ്യതയും പരിശീലനവും നൽകുകയും അവർക്ക് രാജ്യത്തിനകത്തും പുറത്തും വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള അ വസരവും അക്കാദമി വഴി നൽകും.അക്കാദമിയിൽ വിവിധ തലങ്ങളിൽ ഡിപ്ലോ മ, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുക ൾ നടത്തും. ഇതിനുപുറമെ, കുറഞ്ഞ കാല യളവിലുള്ള സർട്ടിഫിക്കറ്റ് കോഴ്സുകളും സംഘടിപ്പിക്കും.

ചടങ്ങിൽ അധ്യാപകരെ മേജർ ജനറൽ സു ഹൈൽ സഈദ് അൽ ഖൈലി സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ജി.ഡി.ആർ.എഫ്.എ ഹ്യൂമൻ റിസോഴ്സസ് ആൻഡ് ഫിനാൻസ് ഡയ റക്ടർ മേജർ ജനറൽ അവാദ് മുഹമ്മദ് ഗാ നിം സയീദ് അൽവൈൻ, മേജർ ജനറൽ ത ലാൽ അഹ്‌മദ് അൽ ഷങ്കീതി, മേജർ ജനറൽ ഡോ. അലി അൽ സാബി, ബ്രിഗേഡിയർ ഖലഫ് അൽ ഗൈത്ത്, ഐ.സി.പിയിലെ ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവരടക്കം നിരവധിയാളുകൾ സം ബന്ധിച്ചു.

Comments are closed.