ദുബായ് വിമാനത്താവളത്തിന്റെ പേരിൽ പുതിയ തട്ടിപ്പ് : യാത്രക്കാരുടെ ലഗേജുകൾ വിൽക്കുന്നുവെന്ന പരസ്യം വ്യാജം
ദുബായ് : അന്താരാഷ്ട്ര വിമാനത്താവളത്തിന്റെപേരിൽ പുതിയ തട്ടിപ്പ്. യാത്രക്കാരുടെ നഷ്ടപ്പെട്ടതോ മറന്നുവെച്ചതോ ക്ലെയിം ചെയ്യപ്പെടാത്തതോ ആയ ലഗേജുകൾ മറിച്ചുവിൽക്കുന്നുവെന്ന തരത്തിലുള്ള വ്യാജപരസ്യമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വ്യാജ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടിലെല്ലാം കഴിഞ്ഞദിവസങ്ങളിൽ ഈ പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ തങ്ങളുടേതെന്ന് അവകാശപ്പെട്ട് പുറത്തുവരുന്ന അക്കൗണ്ടും പരസ്യവുമെല്ലാം വ്യാജമാണെന്ന് എയർപോർട്ട് അധികൃതർ വിശദീകരിച്ചു.
‘മറന്നുവെച്ച ലഗേജുകൾ ആകർഷകമായ വിലയിൽ വിൽക്കുന്നു, വെറും എട്ട് ദിർഹം മാത്രം. ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കാം. എയർപോർട്ട് വെയർഹൗസ് അടിയന്തരമായി വൃത്തിയാക്കുകയാണെന്നും ആറ്ു മാസത്തിലേറെയായി ഉടമസ്ഥരില്ലാതെകിടക്കുന്ന ലഗേജുകൾ വിൽക്കുകയാണെന്നും പരസ്യത്തിൽ പറയുന്നുണ്ട്. ചാരിറ്റി ഇവന്റ് സംഘടിപ്പിക്കുന്നതിനാൽ വെറും എട്ട് ദിർഹത്തിനാണ് വിൽക്കുന്നത് എന്നതരത്തിലാണ് ദുബായ് വിമാനത്താവളത്തിന്റെപേരിലുള്ള വ്യാജസാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പരസ്യം പ്രചരിക്കുന്നത്.
യു.എ.ഇ.നിവാസികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും തട്ടിപ്പുകളുടെ പുതിയപരമ്പര. അധികൃതരുടെ വിശദമായ പരിശോധനയിൽ ഈ പരസ്യത്തിൽ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് വിലാസം വ്യാജമാണെന്ന് കണ്ടെത്തി. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും ദുബായ് എയർപോർട്ട് അധികൃതർ ഓർമിപ്പിച്ചു.
ഏറ്റവും മികച്ച രീതിയിലാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
[05/02, 10:18 am] Metrojournaluae: യാത്രക്കാരുടെ ലഗേജ് കൈകാര്യം ചെയ്യുന്നത്.കഴിഞ്ഞവർഷം സെപ്റ്റംബർ മുതൽ ഈ വർഷം ജനുവരി വരെ ശരാശരി 27 ലക്ഷം ലഗേജുകൾ ദുബായിൽനിന്ന് 140 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. ഏറ്റവും തിരക്കേറിയ മാസങ്ങളിൽപോലും ലഗേജ് കൈകാര്യം ചെയ്യുന്നതിൽ ഏതാണ്ട് 99.9 ശതമാനവും വിജയം കൈവരിച്ചിട്ടുണ്ട്.
കൂടാതെ ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരുടെ സ്വകാര്യ വസ്തുക്കൾ നഷ്ടപ്പെട്ടാൽ അവ വീണ്ടെടുക്കാൻ ഒട്ടേറെ മാർഗങ്ങൾ നിലവിലുണ്ട്.ഇതിനായി എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന 04 224 5383 എന്ന നമ്പറിൽ വിളിക്കാം. വിമാനത്തിനകത്ത് വസ്തുക്കൾ നഷ്ടപ്പെട്ടാൽ 042245555 ഈ നമ്പറിൽ അറിയിക്കണം.യു.എ.ഇ. യിലെ വിവിധ വിമാനക്കമ്പനികളുടെ വെബ്‌സൈറ്റിലൂടെയും നഷ്ടപ്പെട്ട വസ്തുക്കളുടെ വിവരങ്ങൾ നൽകിയാലും ആവശ്യമായ നടപടികളുണ്ടാകും.
Comments are closed.