ദുബായ് : ലോകത്തിലെ ഏറ്റവും നീളമേറിയ നിർമിതബുദ്ധി കലാസൃഷ്ടികളുമായി സന്ദർശകർക്ക് വേറിട്ട കലാവിരുന്ന് ഒരുക്കുകയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ.പ്രശസ്ത കലാകാരനായ റെഫിക് അനഡോളാണ് വർണാഭമായ ഡിജിറ്റൽ ചിത്രപ്രദർശനം അവതരിപ്പിച്ചത്. ജലം, പവിഴം, സസ്യജാലങ്ങൾ എന്നിവ ഉൾപ്പെടെ പ്രകൃതിയുമായി ബന്ധപ്പെട്ട 40 കോടിയിലേറെ ചിത്രങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് നൂതന കലാസൃഷ്ടി പൂർത്തിയാക്കിയത്. ആഗമന കൗണ്ടറിനു സമീപത്തായുള്ള വലിയ സ്ക്രീനുകളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ളത്.ലോകം ഉറ്റുനോക്കുന്ന കോപ് 28-ൽ പങ്കെടുക്കുന്നതിനായി ആയിരക്കണക്കിന് സന്ദർശകരാണ് ദുബായ് വിമാനത്താവളംവഴി എത്തുന്നത്.പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള സന്ദേശങ്ങളും ചിത്രങ്ങൾക്കൊപ്പമുണ്ട്.
ഡേറ്റ പെയിന്റിങ് എന്നാണ് കലാകാരൻ ഈ സൃഷ്ടിയെ വിശേഷിപ്പിക്കുന്നത്. കലാ മ്യൂസിയങ്ങളിലും ഗാലറികളിലുംമാത്രം ഒതുങ്ങിപ്പോകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Comments are closed.