അബുദാബി : ഡിജിറ്റൽ സേവനം ആരംഭിച്ചതിനുശേഷം അബുദാബിയിൽ 7000 വിവാഹക്കരാറുകൾ നൽകിയതായി ജുഡീഷ്യൽ വകുപ്പ് (എ.ഡി.ജെ.ഡി.) അധികൃതർ അറിയിച്ചു.2022 ഒക്ടോബർമുതൽ 2023 ഡിസംബർവരെയുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ കോൺഫറൻസ് നടത്തിയും ഡിജിറ്റലായി വധൂവരന്മാരുടെ ഒപ്പുകളിട്ടും വിവാഹ രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കും.
യു.എ.ഇ. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം നീതിന്യായ വ്യവസ്ഥയുടെ ഡിജിെറ്റെസേഷന്റെ ഭാഗമാണ് സേവനമെന്ന് എ.ഡി.ജെ.ഡി. അണ്ടർസെക്രട്ടറി കൗൺസലർ യൂസഫ് സഈദ് അൽ അബ്രി പറഞ്ഞു.വെറും അഞ്ചുഘട്ടങ്ങളിലൂടെ വിവാഹക്കരാർ ലഭിക്കുമെന്നതാണ് സേവനത്തിന്റെ സവിശേഷത. അപേക്ഷകന്റെ ഡിജിറ്റൽ ഐ.ഡി. ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കുന്നതാണ് ആദ്യഘട്ടം.
നോട്ടറി പൊതു സേവനത്തിലെ വിവാഹക്കരാറും നോട്ടറി സേവനവും എന്ന ഓപ്ഷൻ തിരഞ്ഞെടുത്തതിനുശേഷം ആവശ്യമായ വിവരങ്ങൾനൽകി അപേക്ഷ പൂരിപ്പിക്കണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി അനുമതിലഭിച്ചാൽ ഓൺലൈനായി പണമടയ്ക്കാം.അ തിനുശേഷം മുൻകൂട്ടിയുള്ള ബുക്കിങ് സംവിധാനം ഉപയോഗിച്ച് നേരിട്ടോ വീഡിയോ കോൾ മുഖേനയോ ഓൺലൈനായോ വിവാഹം രജിസ്റ്റർചെയ്യാനുള്ള തീയതി തിരഞ്ഞെടുക്കാം.ഇരുകക്ഷികളുടെയും സമ്മതപ്രകാരം വിവാഹക്കരാർ സ്ഥാപിച്ചാൽ അവരുടെ മൊബൈൽ ഫോണിലേക്ക് ഒരു ലിങ്ക് അയക്കുകയും അതിലൂടെ ഡിജിറ്റൽ ഒപ്പ് ഇടുകയും ചെയ്യാം.ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടനടി കരാർ ഡിജിറ്റലായി നൽകുന്നതുമാണ് നടപടി.
Comments are closed.