ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കൊല്ലം സ്വദേശി റാസൽഖൈമയിൽ മരിച്ചു

റാസൽഖൈമ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തത്തുടർന്ന് കൊല്ലം തൊടിയൂർ സ്വദേശിയും റാക് യൂനിയൻ സിമന്റ് കമ്പനി ജീവനക്കാരനുമായ ദിൽഷാദ് (45) റാസൽഖൈമയിൽ നിര്യാതനായി. ഞായറാഴ്ച്ച രാവിലെ റാസൽഖൈമയിൽ കളി സ്ഥലത്ത് ബൗളിങ്ങിലേർപ്പെട്ടിരുന്ന ദിൽഷാദിന് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

 

ആംബുലൻസ് വിഭാഗം എത്തി പ്രഥമ ശുശ്രൂഷകൾ നൽകി ആശുപത്രിയിലത്തെിച്ചെങ്കിലും അന്ത്യം സംഭവിച്ചു. കൊല്ലം തൊടിയൂർ കല്ലിക്കൊട്ടു മുഴങ്ങൻഗൊഡി അബ്ദുൽ ലത്തീഫ് മുഹമ്മദ് കുഞ്ഞുവാണ് പിതാവ്. മാതാവ്: ആബിദ. ഭാര്യ: ആബി അമീറ ദിൽഷാദ്. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുള്ള ദിൽഷാദ് കുടുംബസമേതം റാക് അൽ മാമൂറയിലായിരുന്നു താമസം. ആൺകുട്ടികൾ റാക് ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ്.മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകൻ അസൈനാർ കോഴിച്ചെന പറഞ്ഞു.

Comments are closed.