ഹരിതകൃഷി പ്രതിജ്ഞയെടുത്ത് രാജ്യങ്ങൾ

ദുബൈ: കോപ് 28 വേദിയിൽ കാലാവസ്ഥ പ്രവർത്തനത്തിൽ ഹരിതകൃഷി പദ്ധതികൾക്ക് കേന്ദ്ര സ്ഥാനം നൽകുമെന്ന് പ്രതിജ്ഞയെടുത്ത് ലോകരാഷ്ട്ര പ്രതിനിധികൾ. യു.എ.ഇ, യുഎസ്, ചൈന എന്നിവയുൾപ്പെടെ 134 രാജ്യങ്ങൾ ഇതുസംബന്ധിച്ച എമിറേറ്റ്സ് ഡിക്ലറേഷനിൽ ഒപ്പുവെച്ചു. കാർഷിക മേഖലയിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറക്കാനാണ് ഹരിതകൃഷി എന്ന ആശയം മുന്നോട്ടുവെച്ചിരിക്കുന്നത്. പദ്ധതി വർധിച്ചുവരുന്ന പട്ടിണി, പോഷകാഹാരക്കുറവ്, സാമ്പത്തിക സമ്മർദങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ കാലാവസ്ഥ വ്യതിയാനത്തിൻ്റെ ദോഷഫലങ്ങളിൽനിന്ന് കർഷകരെ സംരക്ഷിക്കാൻ സഹായിക്കും.പ്രകൃതിയെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനും മണ്ണിന്റെ ആരോഗ്യവും ജൈവവൈവിധ്യവും മെച്ചപ്പെടുത്തുന്നതിനും ഉയർന്ന കാർബൺ പുറന്തള്ളൽ രീതികളിൽനിന്ന് കൂടുതൽ സുസ്ഥിരമായ രീതികളിലേക്ക് മാറുന്നതിനും രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. പ്രകൃതിദുരന്തങ്ങൾക്കുള്ള മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ, സ്കൂൾ ഭക്ഷണ പരിപാടികൾ, മെച്ചപ്പെട്ട ജല മാനേജ്മെന്റ് എന്നിവ ഉപയോഗിച്ച് കാലാവസ്ഥ വ്യതിയാനവുമായി പൊരുത്തപ്പെടാൻ കർഷകരെ സഹായിക്കാനും പദ്ധതി ആവശ്യപ്പെടുന്നു.-

Comments are closed.