കോപ് 28; ലോകത്തിന് നല്ല വാർത്തകൾ കേൾക്കാം -ഡോ. അൽ ജാബിർ

ദുബൈ: ദുബൈ ആതിഥ്യമരുളുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി ലോകത്തിന് നല്ല വാ ർത്തകൾ സമ്മാനിക്കുമെന്ന് കോപ് 28 പ്ര സിഡൻറും യു.എ.ഇ വ്യവസായ, അഡ്വാൻ സ്ഡ് ടെക്നോളജി മന്ത്രിയുമായ ഡോ. സു ൽത്താൻ അൽ ജാബിർ. അന്താരാഷ്ട്ര വാർ ത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് സമ്മേളനത്തിലെ ചർച്ചകൾ വിജയകരമാകുമെന്ന ശുഭപ്രതീക്ഷ അദ്ദേഹം പങ്കുവെച്ചത്.ആഗോളതാപനം നിയന്ത്രിക്കുന്നതിന് 2015ലെ പാരിസ് ഉടമ്പടി നിശ്ചയിച്ച ലക്ഷ്യം കൈവരിക്കാൻ എല്ലാവരെയും ഉച്ചകോടി പ്രേരിപ്പിക്കും. ചൈനയും യു.എസും നടത്തിയ കൂടിക്കാഴ്ചയിലൂടെ നിലവിൽ രൂപപ്പെട്ട ധാരണകളിൽ പ്രതീക്ഷയുണ്ട്. കോപ് 28ന്റെ വിജയത്തിന് ഈ രാജ്യങ്ങളുടെ നിലപാട് സഹായിക്കും. മൂർത്തമായ കാലാവസ്ഥ പ്രവർത്തന പദ്ധതിയിൽ യോജിപ്പിൻ്റെ വഴി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചകോടിയുടെ പ്രതിദിന അ ജണ്ട നേരത്തേ നിശ്ചയിക്കുകയും സമ്മേള ന പ്രതിനിധികൾക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.ബെൽജിയം തലസ്ഥാനമായ ബ്രസൽ സിൽ ചേർന്ന യോഗത്തിലാണ് അജണ്ടകൾക്ക് അംഗീകാരമായത്. സമ്മേളനത്തിന്റെ ആ ദ്യ രണ്ടു ദിവസങ്ങളിൽ ലോകനേതാക്കളുടെ കാലാവസ്ഥ പ്രഖ്യാപനങ്ങളാണ് നടക്കുക. ഡിസംബർ മൂന്നു മുതലുള്ള ദിവസങ്ങളിൽ ഓരോ ദിവസവും ഓരോ വിഷയം കേന്ദ്രീകരി ച്ചാണ് ചർച്ചകൾ അരങ്ങേറുക.ഡിസംബർ മൂന്നിന് ‘ആരോഗ്യം’ വിഷയത്തിലാണ് സംവാദം. ആദ്യമായാണ് കാലാവസ്ഥ ഉച്ചകോടിയിൽ ഈ വിഷയം ചർച്ചയാകുന്ന ത്. റിലീഫ്, വീണ്ടെടുക്കൽ, സമാധാനം എ ന്നീ തീമുകളിലായാണ് നാലാം ദിവസം പരി പാടികൾ തയാറാക്കിയിട്ടുള്ളത്. സാമ്പത്തി കം, വ്യാപാരം, ലിംഗസമത്വം, ഉത്തരവാദി ത്തം എന്ന വിഷയമാണ് അഞ്ചാം ദിനത്തിൽ ചർച്ചയാവുക. ഊർജം, വ്യവസായം, പരിവർത്തനം എന്ന ചൂടേറിയ വിഷയം ആറാം ദിവ സത്തേക്കാണ് നിശ്ചയിച്ചിട്ടുള്ളത്. പരമ്പരാ ഗത ഊർജ മേഖലകളിൽനിന്ന് പുനരുപയോഗ ഊർജത്തിലേക്ക് മാറാനുള്ള പരിശ്രമങ്ങൾ വിവിധ രാജ്യങ്ങൾ ചർച്ചയിൽ ചൂണ്ടിക്കാ ട്ടിയേക്കും. നഗരവത്കരണം, നിർമിത പരി സ്ഥിതി, ഗതാഗതം തുടങ്ങിയ വിഷയങ്ങൾ ഏഴാം ദിനത്തിൽ ചർച്ചയാകും. ഡിസംബർ ഏഴിന് വിശ്രമദിനമാണ്. ഉച്ചകോടിയുടെ എട്ടാം ദിനത്തിൽ യുവജനങ്ങൾ, കുട്ടികൾ, വിദ്യാഭ്യാസം, നൈപുണ്യവികസനം തുടങ്ങിയ കാര്യങ്ങൾ ചർച്ചയിൽ വരും. പ്രകൃതി, ഭൂമി ഉപയോഗം, സമുദ്രങ്ങൾ എന്നിവ ഒമ്പതാംദിവസവും ഭക്ഷണം, കാർഷികം, ജലം തുടങ്ങിയവ പത്താം ദിവസവും ചർച്ചയാകും. ഡി സംബർ 11, 12 തീയതികളിൽ അവസാനഘട്ട ചർച്ചകൾക്കായാണ് നീക്കിവെച്ചിട്ടുള്ളത്.

Comments are closed.