ദുബായ് : ചെന്നൈയിലെ കനത്തമഴയെത്തുടർന്ന് യു.എ.ഇ.യിൽനിന്ന് അങ്ങോട്ടുള്ള ചില വിമാനങ്ങൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്‌തു.തിങ്കളാഴ്‌ച അബുദാബിയിൽനിന്ന് ചെന്നൈയിലേക്കുള്ള ഇ.വൈ 246/247, ഇ.വൈ 270/271 വിമാനങ്ങൾ റദ്ദാക്കിയതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു. ചൊവ്വാഴ്ച യാത്രക്കാർക്കായി കൂടുതൽ സർവീസ് നടത്തുമെന്നും അവർ അറിയിച്ചു. ഏറ്റവുംപുതിയ വിവരങ്ങൾ എസ്.എം.എസ്. വഴിയോ ഇ-മെയിൽ
വഴിയോ യാത്രക്കാരെ അറിയിക്കുന്നുണ്ട്. ചെന്നൈയിലേക്കുള്ള ഇ.കെ. 544 വിമാനം തിങ്കളാഴ്ച ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ചൊവ്വാഴ്ച ചെന്നൈയിൽനിന്ന് ദുബായിലേക്കുള്ള ഇ.കെ. 544/545 വിമാനങ്ങൾ റദ്ദാക്കിയതായും എമിറേറ്റ്സ് അറിയിച്ചു.ദുബായിൽനിന്ന് ചെന്നൈയിലേക്കുള്ള ഫ്ളൈ ദുബായ് വിമാനം എഫ്.ഇസെഡ്-449 ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. ചെന്നൈയിൽനിന്നുള്ള ഫ്ളൈ ദുബായ് വിമാനം എഫ്.ഇസെഡ്-450 റദ്ദാക്കുകയുംചെയ്തു.
സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരുകയാണെന്ന് എയർഇന്ത്യ വക്താവ് അറിയിച്ചു.
Comments are closed.