ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോളിലെ ഫൈനല്‍ പ്രവേശനം ആഘോഷമാക്കി ഖത്തര്‍ ആരാധകര്‍. സൂഖ് വാഖിഫായിരുന്നു പ്രധാന ആഘോഷ കേന്ദ്രം.അല്‍ തുമാമ സ്റ്റേഡിയത്തില്‍ ആഘോഷത്തിന്റെ മാലപ്പടക്കത്തിന് തിരികൊളുത്തിയ ഖത്തര്‍ ആരാധകര്‍ നേരെ തിരിച്ചത് സൂഖ് വാഖിഫിലേക്കാണ്. രാവേറെ നീണ്ടു സൂഖിലെ ആഘോഷങ്ങള്‍. ലുസൈല്‍ സ്റ്റേഡിയത്തിലെ കിരീടമുയര്‍ത്തുന്ന നിമിഷങ്ങളാണ് ഇനി എല്ലാവരുടെയും മനസ്സില്‍.
ഖത്തരികള്‍ മാത്രമല്ല, മലയാളികള്‍ അടക്കമുള്ള പ്രവാസികളും ആഘോഷത്തില്‍ ഒപ്പംചേര്‍ന്നു. ചരിത്രത്തില്‍ ആദ്യമായി കലാശപ്പോരിന് ഒരുങ്ങുന്ന ജോര്‍ദാന്‍ ആരാധകര്‍ കൂടി സൂഖിലേക്ക് ഒഴുകിയെത്തിയതോടെ ആഘോഷത്തിന് പൊലിമ കൂടി. ശനിയാഴ്ചയാണ് ഖത്തറും ജോര്‍ദാനും തമ്മിലുള്ള കലാശപ്പോര്.
Comments are closed.