വിളരോഗങ്ങൾ കണ്ടെത്താൻ നിർമിതബുദ്ധി

അബുദാബി : വിളരോഗങ്ങൾക ണ്ടെത്തുന്നതിനും മണ്ണിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനും കർഷകരെ സഹായിക്കാൻ ജിയോസ്പേഷ്യൽ ഡേറ്റാസംവിധാനം ആരംഭിച്ച് യു.എ.ഇ.സ്പെയ്‌സ് ഏജൻസി. കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്ന നബാത്ത് പ്ലാറ്റ് ഫോമിലൂടെയാണ് കർഷകർക്ക് റിപ്പോർട്ടുകൾ കൈമാറുന്നതെന്നും യു.എ.ഇ. സ്പെയ്സ് ഏജൻസിയിലെ സ്പെയ്‌സ് പ്രോജക്ട്സ് ഡെവലപ്മെന്റ്റ് സീനിയർ എൻജിനിയർ സുൽത്താൻ അൽ സെയിദി പറഞ്ഞു.കാർഷികവിളകൾ സംബന്ധിച്ച തകരാറുകൾ കണ്ടെത്തുന്നതിന് കർഷകരെ സഹായിക്കാനാണ് ഇന്റർനാഷണൽ സെന്റർ ഫോർ ബയോസലൈൻ അഗ്രികൾച്ചർ (ഐ.സി.ബി.എ.) നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന നബാത്ത് യു.എ.ഇ.യിൽ ആരംഭിച്ചത്.12-ലേറെ വ്യത്യസ്ത വിളരോഗങ്ങളെക്കുറിച്ച് കർഷകർക്ക് മുന്നറിയിപ്പ് നൽകാൻ സംവിധാനത്തിന് സാധിക്കുമെന്നതാണ് പ്രത്യേകത.

Comments are closed.